സിഗ്നലിൽ, എല്ലാ ആശയ വിനിമയങ്ങളും വിവിധ സാങ്കേതിക ഭീമന്മാരായ ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയവയിലൂടെ ആണ് നടക്കുന്നത് എന്ന് Kuketz-IT-security ബ്ലോഗിൽ റിപ്പോർട്ട്.കാരണം സിഗ്നലിലെ ഈ ആശയ വിനിമയങ്ങളെ MIKE KUKETZ ഡൊമൈനുകൾ ആയി വിഭജിചപ്പോൾ താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ആണ് ലഭിച്ചത്

ആമസോൺ : http://textsecure-service.whispersystems.org,http://cdn.signal.org,http://sfu.voip.signal.org ഗൂഗിൾ : http://storage.signal.org,http://contentproxy.signal.org മൈക്രോസോഫ്റ്റ് : http://api.directory.signal.org,http://api.backup.signal.org, ക്ലൗഡ്ഫ്ലയർ : http://cdn2.signal.org

ഇതിൽ സന്ദേശങ്ങളുടെ കൈമാറ്റം (textsecure-service.whispersystems.org)AWS വഴി ആണ് നടക്കുന്നത് എന്ന് കണ്ടെത്തി. അത്പൊലെ ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും Google ഡാറ്റ സെർവറുകളും (storage.signal.org) ഉപയോഗിക്കുന്നു.മൊത്തത്തിൽ പറയുമ്പോൾ എല്ലാ ആശയവിനിമയങ്ങളും നടക്കുന്നത് ടെക് ഭീമന്മാരുടെ കേന്ദ്ര സെർവറുകൾ വഴിയാണ്. ഇത് പ്രൈവസി ജീവനായി കാണുന്നവർക്ക് ഒരു പക്ഷേ ഞെട്ടൽ ആയേക്കാം.എന്നാൽ ടെക്നികൽ വശത്ത് നിന്ന് നോക്കുമ്പോൾ സിഗ്നൽ zero knowlege എന്ന ത്വതവുമായി പ്രവർത്തിക്കുന്നതിനാൽ ഈ ഭീമന്മാരുടെ സെർവർ ഉപയോഗിക്കുന്നത് ഒരു നിസ്സാരമായ കാര്യം ആണ്.

എന്നിരുന്നാലും സിഗ്നൽ ഫൗണ്ടേഷൻ സെർവറുകൾ സ്വയം ഹോസ്റ്റ് ചെയ്യുകയാണെങ്കിൽ അത് അഭികാമ്യമായ ഒരു കാര്യമാണ്.ഇത് സുരക്ഷയിൽ ഒന്നും അത്ര നേട്ടം നൽകുന്നില്ല.പക്ഷേ വിമർശനങ്ങൾ കേൾക്കാൻ സാധ്യത ഉള്ള ഒരു ഭാഗം അത് ഒഴിവാക്കാൻ സിഗ്നലിന് കഴിയും.അതല്ല എങ്കിൽ ടെക് ഭീമന്മാരുടെ ഖജനാവിലേക്ക് ആണ് സിഗ്നൽ പണം ഒഴുകി എത്തുന്നത്.

മറ്റൊന്ന് സിഗ്നലിന്റെ മെറ്റഡാറ്റ പരമാവധി ഒഴിവാക്കാൻ ഉള്ള ശ്രമത്തിലും ചില പാളിച്ചകൾ ഉണ്ടെന്ന് ബ്ലോഗിൽ പറയുന്നു.കാരണം സിഗ്നൽ ഉപയോഗിക്കുന്നവരുടെ ip വിലാസം എങ്കിലും ഗൂഗിൾ ,ആമസോൺ തുടങ്ങിയവർക്ക് ലഭിക്കേണ്ടതാണ്.ഉദാഹരണത്തിന് ഏത് രണ്ട് പേർ തമ്മിൽ ആണ് ആശയവിനിമയം നടത്തുന്നത് എന്ന് കണ്ടെത്താനുള്ള മാർഗ്ഗം അല്ലെങ്കിൽ ഓപ്ഷൻ ആമസോണിന് ഉണ്ട്. zero knowledge എന്ന ത്വതവും encryption ഉം ഇവിടെ യൂസറെ രക്ഷിക്കില്ല എന്ന് വ്യ്ക്തമാക്കുന്നു.

ഡാറ്റക്കും പ്രൈവസിക്കും പ്രാധാന്യം കൊടുത്ത് സിഗ്നലിൽ എത്തിയവർക്കിടയിൽ ഈ ഭീമന്മാരുടെ സെർവറുകൾ ഉപയോഗിക്കുന്നത് സിഗ്നലിന് ഒരു ക്ഷീണം തന്നെ ആണ്. മതിയായ സെർവർ കപ്പാസിറ്റി തരാൻ ഗൂഗിൾ, ആമസോൺ എന്നിവക്ക് മാത്രമേ കഴിയൂ?എന്നത് സിഗ്നലിന് നേരെ ഒരു പക്ഷെ ചോദ്യമായി ഉയരാം..അക്കാര്യം സിഗ്നൽ തന്നെ പരിഗണിക്കേണ്ടതാണ് അത് പരിഹരിക്കാൻ ശ്രമം നടത്തേണ്ടതുമാണ്

✍🏻Written and edited by Sreeharimkl Blog Post - https://www.kuketz-blog.de/signal-jegliche-kommunikation-erfolgt-ueber-tech-giganten-wie-amazon-microsoft-google-und-cloudflare/