റൂട്ട് ചെയ്യുന്നതിനെ കുറിച്ചും കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യുന്നതിനെ കുറിച്ചും ഒരുപാട് ചർച്ചകൾ നടക്കുന്നത് കണ്ടു.. privacy വേണ്ടവരെല്ലാം കസ്റ്റം റോമുകൾ തേടി നടക്കുകയാണ്.. ചിലർക്ക് ഫോണിൽ ഇങ്ങനെയെല്ലാം ചെയ്യുന്നത് കൊണ്ട് ഒരുപാട് ദോഷങ്ങൾ ഇല്ലേ എന്ന സംശയവും.മറ്റ് ചിലർക്ക് എങ്ങനെ റൂട്ട് ചെയ്യാം എന്ന സംശയവും..നിങ്ങളുടെ പഴയ ഒരു ഫോൺ എടുത്ത് കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്ത് ഇതെല്ലാം ചെക്ക് ചെയ്യാൻ പോവുന്നതിന് മുമ്പ് നിങ്ങളുടെ ഈ സംശയങ്ങൾക്ക് എന്നാൽ കഴിയുന്ന വിധം ഞാൻ ഉത്തരം എഴുതിയിട്ടുണ്ട്.ഒന്ന് വായിച്ച് നോക്കുക.മുമ്പും ഇതിനെക്കുറിച്ച് എല്ലാം എഴുതിയതാണ്..അതിലേക്ക് പോവാൻ ഉള്ള ലിങ്കും താഴെ കൊടുക്കുന്നതാണ്
ഒരു പഴയ ഫോൺ എടുത്ത് റൂട്ട് ഉം കസ്റ്റം റോം ഉം പരിശോധിച്ച്കൂടെ?
പരിശോധിച്ച് നോക്കാം പക്ഷേ അതിന് മുമ്പ് താഴെ കൊടുത്ത എങ്ങനെ കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യാം എന്നത് വായിക്കുക.ഇനി റൂട്ട് ചെയ്യുന്നതിനെ കുറിച്ച്…
നിങ്ങളുടെ പഴയ ഫോൺ ആൻഡ്രോയ്ഡ് lollipop അല്ലെങ്കിൽ അതിന് മുമ്പ് ഉള്ളത് ആണെങ്കിൽ നിങ്ങൾക്ക് കമ്പ്യൂട്ടറിന്റെ സഹായമില്ലാതെ കൂടെ റൂട്ട് ചെയ്യാൻ സാധിക്കും.kingroot,kingoroot,iroot തുടങ്ങിയ ആപ്പുകൾ ഇതിന് സഹായിക്കുന്നവയാണ്.ഇവ സെർച് ചെയ്ത് ഡൗൺലോഡ് ചെയ്ത ശേഷം ഇതിലെ റൂട്ട് എന്ന ബട്ടൺ അമർത്തി റൂട്ട് ചെയ്യാം.
ഇനി lollipop ന് ശേഷം ഉള്ളവയാണ് നിങ്ങളുടെ പഴയ ഫോൺ എങ്കിൽ എങ്ങനെയാണ് ഫോൺ റൂട്ട് ചെയ്യാം എന്ന ഭാഗം വായിക്കുക
എങ്ങനെയാണ് ഫോൺ റൂട്ട് ചെയ്യുക?
ആദ്യം നിങ്ങൾ എന്തിനാണ് റൂട്ട് ചെയ്യുന്നത് എന്ന് അറിഞിരിക്കണം. അത് കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യാൻ ആണെങ്കിൽ നിങ്ങൾക്ക് ഒരിക്കലും റൂട്ട് ചെയ്യേണ്ട കാര്യമില്ല.റൂട്ട് മറ്റ് പല ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്.അത്കൊണ്ട് കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ റൂട്ട് ചെയ്യുന്നതിന്റെ ഈ ഭാഗം ഇനി വായിക്കണമെന്നില്ല. നിങ്ങൾക്ക് എങ്ങനെ കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യാം എന്നത് മുതൽ വായിക്കാവുന്നതാണ്.
നിങ്ങളുടെ ഫോൺ റൂട്ട് ചെയ്യുന്നതിന് ഉള്ള ഏറ്റവും അനുയോജ്യമായ മാർഗ്ഗം magisk ആണ്.മുമ്പുള്ള ആർട്ടിക്കിൾിൽ ഇത് പറഞ്ഞതണ്.ഇനി ഇൻസ്റ്റാൾ ചെയ്യേണ്ട ഒരു മാർഗ്ഗം താഴെ വിവരിക്കുന്നു.
magisk ഇൻസ്റ്റാൾ ചെയ്യുന്നതിനായി ആദ്യം നിങ്ങളുടെ ബൂട്ട്ലോഡർ അൺലോക്ക് ചെയ്യേണ്ടതും കസ്റ്റം റിക്കവറി ഇൻസ്റ്റാൾ ചെയ്യേണ്ടതും ആവശ്യമാണ്.(എങ്ങനെ ബൂട്ട്ലോഡർ അൺലോക്ക് ചെയ്യാം, എങ്ങനെ കസ്റ്റം റിക്കവറി ഇൻസ്റ്റാൾ ചെയ്യാം എന്ന ഭാഗങ്ങൾ നോക്കുക)
ആദ്യം നമ്മൾ magisk ന്റെ ഇൻസ്റ്റാൾ ചെയ്യേണ്ടതായ ഒരു ഫയൽ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.അതിന് https://github.com/topjohnwu/Magisk/releases ൽ പോവുകയും ഏറ്റവും പുതിയ magisk version ഡൗൺലോഡ് ചെയ്യുക.ഇത് ഒരു .zip ഫയൽ ആയിരിക്കും.അതിന്റെ കൂടെ magisk അൺഇൻസ്റ്റാൾ എന്ന ഒരു ഫയൽ കൂടെ ഡൗൺലോഡ് ചെയ്യുക.ശേഷം നിങ്ങൾ ഇൻസ്റ്റാൾ ചെയ്തിട്ടിരിക്കുന്ന കസ്റ്റം റിക്കവറിയിൽ കയറുക അതിൽ ഇൻസ്റ്റാൾ എന്ന option സെലക്ട് ചെയ്യുകയും ഡൗൺലൊഡ് ചെയ്ത് വച്ച magisk ഫയൽ സെലക്ട് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.കുറച്ച് സമയത്തിന് ശേഷം ഇൻസ്റ്റാൾ ആയി എന്ന അറിയിപ്പ് വന്നാൽ ഫോൺ reboot ചെയ്യുക.നിങ്ങൾ വിജയകരമായി magisk ഇൻസ്റ്റാൾ ചെയ്ത് ഫോൺ റൂട്ട് ചെയ്തിരിക്കുന്നു. ഒരുപക്ഷേ നിങ്ങളുടെ ഫോൺ magisk ഇൻസ്റ്റാൾ ചെയ്ത ശേഷം ഓൺ ആയില്ല എന്നിരിക്കുക എങ്കിൽ നിങ്ങൾ തിരികെ recovery യിൽ കയറുകയും മുമ്പ് ഡൗൺലോഡ് ചെയ്ത് വച്ച magisk uninstall എന്ന ഫയൽ ഇൻസ്റ്റാൾ ചെയ്യുക.ഇത് magisk നിങ്ങളുടെ ഫോണിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കുകയും ബൂട്ട് ആവാതെ വന്ന പ്രശ്നം ഒഴിവാക്കുകയും ചെയ്യും.പിന്നീട് നിങ്ങൾ ചെയ്യേണ്ടത് ഏത് magisk version ആണ് നിങ്ങളുടെ ഫോണിന് പറ്റിയത് എന്നത് കണ്ടെത്തുകയാണ്.ശേഷം അത് ഇതേ രീതിയിൽ ഇൻസ്റ്റാൾ ചെയ്യുകയുമാണ്.
ഫോൺ റൂട്ട് ചെയ്യുന്നത്കൊണ്ടുള്ള ദോഷമെന്താണ്?പരിഹാരം എന്ത്
ഫോൺ റൂട്ട് ചെയ്യുന്നത് ഒരു ആപ്പിന് നമ്മുടെ ഫോണിൽ പൂർണ്ണ അധികാരം നൽകുന്നതിനാണ്.അത്കൊണ്ട് തന്നെ റൂട്ട് പെർമിഷൻ ആപ്കൾക്ക് ശ്രദ്ധയില്ലാതെ നൽകുന്നത് അപകടങ്ങൾ വിളിച്ച് വരുത്തും.അത്കൊണ്ട് വളരെ സൂക്ഷിച്ച് മാത്രം ഓരോ ആപിനും റൂട്ട് പെർമിഷൻ നൽകുക.സാധാരണ ആപ്കൾക്ക് ഒരിക്കലും റൂട്ട് പെർമിഷൻ ആവശ്യമായി വരുന്നില്ല.അതും ശ്രദ്ധിക്കുക.
റൂട്ട് ചെയ്താൽ പിന്നെയൊരു പ്രധാന പ്രശ്നം ചില ആപ്കൾ ഉപയോഗിക്കാൻ കഴിയില്ല എന്നതാണ്.. കൂടുതൽ security ആവശ്യമായി വരുന്ന അപ്പുകൾ ഫോൺ റൂട്ട് ചെയ്തത് മനസ്സിലാക്കുകയും അങ്ങനെ അത് ഫോണിൽ പ്രവർത്തിക്കാതെയും ആവും.ബാങ്കിങ് ആപ്കൾ ഗവൺമെന്റ് ആപ്കൾ തുടങ്ങിയവയിൽ ഈ പ്രശ്നം വന്നേക്കാം.എന്നാൽ magisk വഴി റൂട്ട് ചെയ്തവർ ആണെങ്കിൽ ഇതിന് പരിഹാരവും ഉണ്ട്.അതിന് ചെയ്യേണ്ടത് - ഇത്തരം ബാങ്കിങ് അപ്പുകൾ ഇൻസ്റ്റാൾ ചെയ്ത ശേഷം ഒരിക്കലും നേരെ ചെന്ന് അത് ഓപ്പൺ ആക്കാതിരിക്കുക.പകരം magisk ആപ് തുറന്ന് സെറ്റിങ്സ് ൽ കയറി magisk hide എന്ന option ഓഫ് ആണെങ്കിൽ അത് ഓൺ ചെയ്ത് ഇടുക.ശേഷം magisk hide എന്നൊരു option ഹോം പേജിൽ കാണാൻ സാധിക്കും അവിടെ നിങ്ങൾ magisk hide ചെയ്യേണ്ടതായ അപ്പുകൾ(ബാങ്കിങ് ആപ്) സെലക്ട് ചെയ്യുക.ഇപ്പോൾ magisk നിങ്ങൾ ഈ അപ്പുകളിൽ നിന്ന് hide ചെയ്ത് കഴിഞ്ഞു.എന്നാൽ ചില ബാങ്കിങ് ആപ്പുകൾ റൂട്ട് hide ചെയ്തതും കണ്ട് പിടിക്കാൻ പോന്ന security സിസ്റ്റം ഉള്ളവയാണ്.അത്കൊണ്ട് hide ചെയ്ത ശേഷം നേരെ പോയി ഈ ബാങ്കിങ് ആപ് എടുത്താൽ അവർ അപ്പോൾ തന്നെ വാർനിങ് തരും അവർ റൂട്ട് hide ചെയ്തത് കണ്ട് പിടിച്ചു എന്ന് പറഞ്ഞ്.അത്കൊണ്ട് അങ്ങനെ പോയി തുറക്കാതെ വീണ്ടും magisk സെറ്റിങ്സിൽ വന്ന് hide magisk manager എന്ന option സെലക്ട് ചെയ്ത് എന്തെങ്കിലും ഒരു പേര് അവിടെ കൊടുത്ത് ok കൊടുക്കുക(ഏതെങ്കിലും പേര് എന്ന് പറയുമ്പോൾ അവിടെ വീണ്ടും magisk എന്ന് തന്നെ കൊടുക്കാതിരിക്കുക).ഇനി background ൽ ഓരോന്ന് നടക്കുകയും നിങ്ങളൊട് നിങ്ങൾ കൊടുത്ത പേരിൽ ഒരു ആപ് ഇൻസ്റ്റാൾ ചെയ്യാനും പറയും.അതിന് ശേഷം magisk ആപ് നിങ്ങൾ കൊടുത്ത പേരിലെക്ക് മാറിയത് കാണാം. ഇനി നിങ്ങൾക്ക് ഈ ബാങ്കിങ് ആപ് തുറന്ന് നോക്കാം.root hide ചെയ്തു എന്ന് പറഞ്ഞുള്ള warning ഉണ്ടായിരിക്കയില്ല. security ഓരോ ദിവസവും improve ആവുകയാണ്.അത്കൊണ്ട് ഇത് എല്ലാഴ്പ്പൊളും നടക്കണം എന്നില്ല.
റൂട്ട് ചെയ്താൽ ഉള്ള ദോഷങ്ങൾ ഓരോന്ന് ഇവിടെ എടുത്ത് പറഞ്ഞിട്ടില്ല.മുമ്പുള്ള ആർട്ടിക്കിളിൽ ഇതെല്ലാം പറഞ്ഞിട്ടുള്ളതാണ്.
എല്ലാ ഫോണിലും കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമോ?
ഇല്ല.എല്ലാ ഫോണിലും നിങ്ങൾക്ക് custom rom ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല.custom rom എന്ന് പറയുന്നത് പല കമ്പ്യൂട്ടറുകളിൽ ഒരേ ഉബുണ് അല്ലെങ്കിൽ വിൻഡോസ് ഫയലുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നത് പോലെയുള്ള കാര്യമല്ല.ഓരോ ഫോണിനും അതിന്റേതായ കസ്റ്റം റോം ആവശ്യമാണ്.ഇത് ആ ഫോൺ തന്നെ ഉപയോഗിക്കുന്ന ഒരു ഡെവലപ്പർസ് community ആണ് സാധാരണ ഉണ്ടാക്കുന്നത്.അതുകൊണ്ട് നിങ്ങൾക്ക് കസ്റ്റം റോം വേണമെന്ന് ഉണ്ടെങ്കിൽ ഏതെങ്കിലും ഒരു ഫോൺ കൈയിൽ ഉണ്ടായിട്ടൊ വേടിചിട്ടോ കാര്യമില്ല.അതിന് development നടന്ന് കൊണ്ട് ഇരിക്കുന്ന ഒരു ഫോൺ തന്നെ കണ്ട് പിടിച്ച് എടുക്കേണ്ടതായുണ്ട്. ഒരുപാട് വിറ്റുപോയിട്ടുള്ള നല്ല specs ഉള്ള ഫോൺ ആണെങ്കിൽ അതിനെല്ലാം ചിലപ്പോൾ development കാണാം.xiaomi,realme,oneplus,samsung,poco,motorola തുടങ്ങിയവയുടെ ചില മോഡലുകളിൽ നല്ല രീതിയിൽ development നടന്നുകൊണ്ടിരിക്കുന്നുണ്ട്.
എങ്ങനെയാണ് കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യുക?
ആദ്യം നിങ്ങൾ എല്ലാ ഫോണിലും കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമോ എന്നതിന്റെ മറുപടി വായിക്കണം. ശേഷം നിങ്ങളുടെ ഫോണിൽ ഒരു development community ഉണ്ടെന്ന് കണ്ടെത്തിയാൽ കസ്റ്റം റോം ഇൻസ്റ്റാളുമായി മുന്നോട്ട് പോവാം.സാധാരണ development നടക്കുന്ന എല്ലാ മോഡൽ ഫോണുകൾക്കും ഒരു ടെലഗ്രാം ഗ്രൂപ്പ് ഉണ്ടാവാറുണ്ട്.നിങ്ങളുടെ ഫോണിന്റെ code name അല്ലെങ്കിൽ ഫോൺ മോഡൽ പേരിൽ ആയിരിക്കും ഈ ഗ്രൂപ്പുകൾ ഉണ്ടാവുക.അത്കൊണ്ട് അത് സെർച് ചെയ്ത് കണ്ട് പിടിച്ച് അവിടെ നിങ്ങൾ ജോയിൻ ചെയ്യുക.ഇനി ടെലഗ്രാം ഗ്രൂപ്പ് കിട്ടിയില്ല എങ്കിൽ എന്തായാലും XDA ഫോറം എന്നതിൽ ഒരു community ആ ഫോണിന് ഉണ്ടായിരിക്കും അവിടെ ജോയിൻ ചെയ്യുക.ഈ ഗ്രൂപ്പുകളിൽ നിന്ന് തന്നെ എങ്ങനെയാണ് നിങ്ങളുടെ ഫോണിൽ കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യുക എന്നതിന് മറുപടി ഉണ്ടായിരിക്കും.പല ഫോണിലും അവയുടെ security യിൽ വ്യത്യാസം ഉള്ളതിനാൽ കസ്റ്റം റോം ഇൻസ്റ്റാളിലും ചില മാറ്റങ്ങൾ ചിലപ്പോൾ ഉണ്ടാവാം.എങ്കിലും കസ്റ്റം റോം ഇൻസ്റ്റാളിന് ബേസിക് ആയുള്ള 3 കാര്യങ്ങൾ നിങ്ങൾ ഓർക്കേണ്ടത് ഇതാണ്
1)ബൂട്ട്ലോഡർ അൺലോക്ക്
2)കസ്റ്റം റിക്കവറി ഇൻസ്റ്റാൾ
3)കസ്റ്റം റോം ഇൻസ്റ്റാൾ
ഈ മൂന്ന് കാര്യങ്ങൾ എങ്ങനെയാണ് ചെയ്യുക എന്നത് നിങ്ങൾ സെർച് ചെയ്ത് മനസ്സിലാക്കേണ്ടതാണ്.ഓർക്കുക ഇത് പല ഫോണിലും പല രീതിയിൽ ആവാം.അത്കൊണ്ട് അത് ശരിയായി തന്നെ മനസ്സിലാക്കുക.അല്ലെങ്കിൽ community ഗ്രൂപ്പുകളിൽ ചോദിച്ച് മനസ്സിലാക്കുക.
അതിന്റെ കൂടെ എങ്ങനെ ബൂട്ട്ലോഡർ അൺലോക്ക് ചെയ്യാം എന്നത് വായിക്കുക.ശേഷം തിരികെ വരാം
ഒരു പാട് കസ്റ്റം റോമുകൾ ഇപ്പോൾ നിലവിൽ ഉണ്ട്. പക്ഷേ അത്കൊണ്ട് കാര്യമില്ല.നിങ്ങളുടെ ഫോണിൽ ആ കസ്റ്റം റോം ഏതെങ്കിലും ഒരാൾ ബിൽഡ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് അത് ഉപയോഗിച്ച് നോക്കാൻ കഴിയൂ.. അല്ലാത്തപക്ഷം ഇപ്പോൾ ലഭിച്ച് കൊണ്ടിരിക്കുന്ന റോം ഉപയോഗിച്ച് നിങ്ങൾ തൃപ്തി പെടേണ്ടി വരും.ഇനി നിങ്ങൾക്ക് അതിന് പറ്റുന്നില്ല എങ്കിൽ മാർഗ്ഗവും ഉണ്ട്.മറ്റ് ഫോണുകളിൽ നിങ്ങൾക്ക് വേണ്ട റോം ഉണ്ടെങ്കിൽ അത് പോർട്ട് ചെയ്ത് നിങ്ങളുടെ ഫോണിൽ ഉപയോഗിക്കുകയാണ് ഒരുവഴി.പിന്നെയൊന്ന് GSI(generic system image) ഉപയോഗിക്കുക എന്നതാണ്.എന്നാൽ ഇത്തരത്തിൽ ഇൻസ്റ്റാൾ ചെയ്യുന്ന റോമുകളിൽ ബഗ് ഉണ്ടാവാനും സാധ്യതകൾ ഉണ്ട്.തൽക്കാലം ഈ ആർട്ടിക്കിളിൽ ഇതിനെ കുറിച്ച് ഉള്ള മറ്റ് കാര്യങ്ങൾ ഉൾപ്പെടുത്തുന്നില്ല.
കസ്റ്റം റോം രണ്ട് തരത്തിൽ ആണുള്ളത്. treble and non-treble. ഇതിനെ കുറിച്ച് നിങ്ങൾ അധികം ചിന്തിക്കണം എന്ന് തോന്നുന്നില്ല.നിലവിൽ എല്ലാം treble റോം ആണ്.non-treble എന്നത് പഴയ കാലത്തെ custom റോമുകളിൽ കണ്ട് വരുന്നതാണ്.അതിൽ മാറ്റം വന്നാണ് treble റോം ഉണ്ടായിരിക്കുന്നത്.GSI എല്ലാം ഈ പുതിയ മാറ്റത്തൊടൊപ്പം വന്നതാണ്.ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ കമന്റ് ചെയ്യുക.അഡ്വാൻസ്ഡ് കാര്യങ്ങൾ കൂടുതലായി ഇവിടെ ഉൾക്കൊള്ളിക്കുന്നില്ല.
എങ്ങനെയാണ് ബൂട്ട്ലോഡർ അൺലോക്ക് ചെയ്യുക?
ആദ്യം എങ്ങനെയാണ് കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യുക എന്നത് വായിക്കുക.
പുതിയ ആൻഡ്രോയ്ഡ് വേർഷനുകളിൽ സെക്യൂരിറ്റിയിൽ ഉണ്ടായ മാറ്റങ്ങൾ കാരണമാണ് ബൂട്ട്ലോഡർ അൺലോക്ക് എല്ലാം വന്നത്.നമ്മുടെ ഫോൺ കമ്പനികൾ ആണ് ഇത്തരത്തിൽ ബൂട്ട്ലോഡർ ലൊക്ക് ചെയ്ത് വിടുന്നത്.അത് അവർ ഫോണിൽ നൽകുന്ന ഒസ് അത് മാറ്റി കളയാതിരിക്കാനും ഫോണിന്റെ സിസ്റ്റത്തിൽ മാറ്റങ്ങൾ വരുത്താതിരിക്കാനും വേണ്ടിയുള്ള ഒരു സെക്യൂരിറ്റിയുടെ ഭാഗമായിട്ടാണ്.ഫോൺ കമ്പനികളുടെ സെക്യൂരിറ്റി മാർഗ്ഗം ആയതിനാൽ അത് ഒഴിവാക്കുന്നതിന് അല്ലെങ്കിൽ ബൂട്ട്ലോഡർ അൺലോക്ക് ചെയ്യുന്നതിന് ഓരോ കമ്പനികൾക്കും വ്യതാസമുണ്ട്. പക്ഷേ ഒരേ കമ്പനികളുടെ ഒരുവിധം എല്ലാ മോഡൽ ഫോണുകൾക്കും ഒരേ മാർഗ്ഗം തന്നെയാണ് അൺലോക്ക് ചെയ്യാൻ വേണ്ടി ഉള്ളത്.അത്കൊണ്ട് ഒരേ ബ്രാൻഡ് ആയിട്ടുള്ള ഏതെങ്കിലും ഫോണിലെ ബൂട്ട്ലോഡർ അൺലോക്ക് വീഡിയോ കണ്ടാൽ നിങ്ങൾക്ക് നിങ്ങളുടെ ഫോണിലെ ബൂട്ട്ലോഡർ അൺലോക്ക് ചെയ്യാൻ സാധിക്കുന്നതാണ്.ഇതിന് നിങ്ങൾക്ക് യൂട്യൂബ് ഉപയോഗിക്കാം അല്ലെങ്കിൽ അതാത് കമ്പനികൾ നൽകുന്ന ഒഫീഷ്യൽ guide കണ്ട് പിടിച്ച് നിങ്ങൾക്ക് ചെയ്യാം.അതുമല്ലെങ്കിൽ community ഗ്രൂപ്പിൽ സഹായം തേടുക.
എങ്ങനെയാണ് കസ്റ്റം റിക്കവറി ഇൻസ്റ്റാൾ ചെയ്യുക?
ആദ്യം എങ്ങനെയാണ് ബൂട്ട്ലോഡർ അൺലോക്ക് ചെയ്യുക എന്നത് വായിക്കുക.
TWRP,Orangefox,SHRP തുടങ്ങി പല കസ്റ്റം റിക്കവറികൾ ഉണ്ട്.എങ്കിലും പ്രധാനമായത് TWRP എന്ന റിക്കവറി ആണ്.കൂടാതെ റിക്കവറികൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് ഒരു കമ്പ്യൂട്ടറിന്റെ ആവശ്യമുണ്ട്.നമ്മുടെ ഫോണിൽ നിലവിൽ ഒരു റിക്കവറി ഫോൺ കമ്പനികൾ നൽകുന്നുണ്ട്.പക്ഷേ ഈ റിക്കവറിയിൽ നിന്ന്കൊണ്ട് നിങ്ങൾക്ക് കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യാനോ മറ്റ് കാര്യങ്ങളൊ കഴിയില്ല.അത്കൊണ്ടാണ് കസ്റ്റം റിക്കവറികൾ ഇതിനായി ഉപയോഗിക്കെണ്ടി വരുന്നത്.ഇതിനായി നിങ്ങൾ ഡൗൺലോഡ് ചെയ്യുന്ന കസ്റ്റം റിക്കവറി ഫയലുകൾ ഓരോ ഫോണിനും വ്യത്യാസം ഉള്ളവയാണ്.എന്നാൽ കസ്റ്റം റിക്കവറികൾ ഇൻസ്റ്റാൾ ചെയ്യുന്ന മാർഗ്ഗം പല മോഡലുകൾക്കും ഒരു പോലെ തന്നെയാണ്.അത് ഫോൺ ബ്രാൻഡുകളിൽ വ്യത്യാസവും ഉണ്ടാവും.അത്കൊണ്ട് നിങ്ങളുടെ ഫോൺ ബ്രാൻഡിൽ എങ്ങനെ റിക്കവറി ഇൻസ്റ്റാൾ ചെയ്യാം എന്നത് നിങ്ങൾ വീഡിയോ കണ്ടൊ community ഗ്രൂപ്പുകളിൽ ചോദിച്ചൊ മനസ്സിലാക്കേണ്ടത് ഉണ്ട്.ശേഷം നിങ്ങൾക്ക് കസ്റ്റം റിക്കവറി ഇൻസ്റ്റാളുമായി മുന്നോട്ട് പോവാം
ഒരുപാട് കസ്റ്റം റോം ഉണ്ടെന്ന് പറഞല്ലൊ ഇതെല്ലാം എങ്ങനെയാണ് കണ്ടെത്തുക?
ഫോൺ മോഡലുകൾക്ക് ടെലഗ്രാമിൽ community ഗ്രൂപ്പുകൾ ഉള്ളത് പോലെ ഭൂരിഭാഗം കസ്റ്റം റോമുകൾക്കും ടെലഗ്രാമിൽ ചാനലുകളും ഗ്രൂപ്പുകളും ഉണ്ട്.ഇത് കണ്ടെത്താനുള്ള മാർഗ്ഗം ഫോൺ community ഗ്രൂപ്പുകളിലും ചാനലുകളിലും ഭാഗമാകുക എന്നതാണ്.കൂടുതൽ മേംബെർസ് അംഗങ്ങൾ ആയിട്ടുള്ള ചില കസ്റ്റം റോം ചാനലുകൾ താഴെ കൊടുക്കുന്നു
https://t.me/PixelExperience
https://t.me/ResurrectionRemixChannel
https://t.me/ArrowOS
https://t.me/CorvusChannel
https://t.me/RevengeOSNews
https://t.me/Havoc_OS
https://t.me/EvolutionXOfficial
https://t.me/NusantaraUpdates
https://t.me/dotOSchannel
https://t.me/ancientrom
https://t.me/aospextended
ഏത് കസ്റ്റം റിക്കവറി ആണ് ഫോണിൽ ഇൻസ്റ്റാൾ ആക്കുക? ഏതാണ് കൂടുതൽ നല്ലത്? കസ്റ്റം റിക്കവറികൾ എങ്ങനെ കണ്ടെത്തും?
നിങ്ങൾ നിങ്ങളുടെ ഫോണിന് available ആയിട്ടുള്ള കസ്റ്റം റിക്കവറികൾ ആണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്. അതിൽ നല്ലത് ഏതാണ് എന്നത് നിങ്ങൾ തന്നെ കണ്ടെുത്തുക.എങ്കിലും റിക്കവറിയിൽ ഒരുപാട് പ്രത്യേകതകൾ ആഗ്രഹിക്കുന്നവർക്ക് orangefox,pitchblack,shrp റിക്കവറികൾ ആണ് നല്ലത്. ഒരുപാട് കുഴക്കാത്ത ഒരു റിക്കവറി ആണ് വേണ്ടത് എങ്കിൽ TWRP തന്നെ ഉപയോഗിക്കുക. orangefox,pitchblack റിക്കവറിയിൽ കൂടുതൽ feature നിങ്ങൾക്ക് ലഭിക്കുമ്പോൾ റിക്കവറി theme ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് SHRP ആണ് നല്ലത്.ഇതിന് ചിലപ്പോൾ പിന്നീട് മാറ്റങ്ങൾ വന്നെന്നും ഇരിക്കാം.
കസ്റ്റം റിക്കവറികൾ കണ്ടെത്താനും നിങ്ങളുടെ community ഗ്രൂപ്പ്കൾ തന്നെയാണ് ആശ്രയിക്കേണ്ടത്.മുകളിൽ പറഞ്ഞതിൽ മൂന്ന് റിക്കവറികളുടെ ഒഫീഷ്യൽ ടെലഗ്രാം ചാനൽ താഴെ നൽകുന്നു
https://t.me/shrp_official
https://t.me/OrangeFoxNEWS
https://t.me/pitchblackrecovery
ബൂട്ട്ലോഡർ അൺലോക്ക് ചെയ്താൽ വാറണ്ടി നഷ്ടകുമോ?ബൂട്ട്ലോഡർ അൺലോക്ക് ചെയ്താൽ പിന്നീട് ലൊക്ക് ചെയ്യാൻ പറ്റുമോ?
ഇത് നിങ്ങളുടെ ഫോൺ കമ്പനികൾക്ക് അനുസരിച്ച് വ്യത്യാസം ഉണ്ട്.ചിലതിൽ വാറണ്ടി നഷ്ടം ആവുമ്പൊൾ ചിലതിൽ നഷ്ടം വരുന്നില്ല.ഇത് നിങ്ങൾ ഇന്റെർനെറ്റ് ൽ സെർച് ചെയ്തോ community ഗ്രൂപ്പിൽ ചോദിച്ചൊ മനസ്സിലാക്കേണ്ടതാണ്. ചൈനീസ് ഫോൺ നിർമ്മാതാക്കൾ ആയ ഷവോമി ബൂട്ട്ലോഡർ അൺലോക്ക് ചെയ്താലും വാറണ്ടി കൊടുക്കുന്നതാണ്.
അത് പോലെ തന്നെ ഷവോമി ഫോണുകളിൽ അൺലോക്ക് ചെയ്ത ബൂട്ട്ലോഡർ നിങ്ങൾക്ക് തിരികെ ലൊക്ക് ചെയ്യാവുന്നതുമാണ്. എന്നാൽ ചില ഫോൺ കമ്പനികൾ ബൂട്ട്ലോഡർ തിരികെ ലൊക്ക് ചെയ്യുന്നതിന് അനുവധിക്കുന്നുമില്ല.
കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്ത ശേഷം ബൂട്ട്ലോഡർ തിരികെ ലൊക്ക് ചെയ്യാമോ?
അങ്ങനെയൊന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്.ഇനി ചെയ്യാൻ കഴിഞ്ഞാൽ കൂടെ അത് നിങ്ങളുടെ ഫോൺ തകരാറിൽ ആകുമ്പൊൾ പിന്നീട് അത് ശരിയാക്കാൻ ആക്കാൻ കഴിയാതിരിക്കുകയും ചെയ്യും.എന്നാൽ സെക്യൂരിറ്റിക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന graphen ഒസ് എന്ന കസ്റ്റം റോം ബൂട്ട്ലോഡർ തിരികെ ലൊക്ക് ചെയ്യുന്ന രീതിയിലാണ് അവരുടെ ഒസ് ഇൻസ്റ്റാൾ ചെയ്യുന്നത്.പക്ഷേ ഈ റോം പിക്സെൽ ഫോണുകളിൽ മാത്രമേ നിലവിൽ available ആയിട്ടുള്ളൂ..
കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യുന്നതുകൊണ്ടുള്ള ദോഷമെന്താണ്?പരിഹാരമെന്ത്
കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യുന്നത് കൊണ്ട് റൂട്ട് ചെയ്യുന്നത് പോലെയുള്ള അത്ര ദോഷങ്ങൾ ഇല്ല.(എങ്ങനെയാണ് ബൂട്ട്ലോഡർ അൺലോക്ക് ചെയ്യുക എന്ന ഭാഗം വായിക്കുക)
അപ്പോൾ ബൂട്ട്ലോഡർ അൺലോക്ക് ചെയ്യുന്നത് ഫോൺ കമ്പനികളുടെ security ഇല്ലാതാക്കുന്നു എന്നൊരു പ്രശ്നം ഉണ്ട്.കസ്റ്റം റോം ഇൻസ്റ്റാൾ ആക്കാൻ ഈ അൺലോക്ക് ആവശ്യവുമാണ്.ഇതൊരിക്കലും വലിയ ഒരു പ്രശ്നമായി ഞാൻ കരുതുന്നില്ല.ഈ ഒരു കാരണം കൊണ്ട് കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യണം എന്ന ആഗ്രഹം പിൻവലിച് നിങ്ങൾ പോവുകയും അരുത്.നിങ്ങളുടെ സ്റ്റോക്ക് റോം നൽകുന്നതിനെക്കാൾ കൂടുതൽ privacy യും സെക്യൂരിറ്റിയും പല കസ്റ്റം റോമും നൽകുന്നുണ്ട്.
മറ്റൊന്ന് എല്ലാ കസ്റ്റം റോമും stable ആയിരിക്കണം എന്നില്ല.ചിലതിൽ പല പ്രശ്നങ്ങൾ ഉണ്ടാവാം. എങ്കിലും അപ്‌ഡേറ്റ് നൽകി ഇവ പരിഹരിക്കാൻ ആ കസ്റ്റം റോം ഡെവലപ്പർസ് ശ്രദ്ധിക്കുന്നതാണ്.
നിങ്ങൾ ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം കസ്റ്റം റോം bug ലിസ്റ്റിൽ selinux permissive എന്ന് ഉണ്ടെങ്കിൽ അത് ഡൗൺലോഡ് ചെയ്യാതിരിക്കുന്നതാണ്.കാരണം റൂട്ട് ചെയ്യുന്നത് പോലെ തന്നെ ഇത്തരത്തിൽ permissive ആയ റോമുകളിൽ സെക്യൂരിറ്റിക്ക് പ്രാധാന്യം കൊടുക്കുന്ന ചില ആപ്പുകൾ പ്രവർത്തിക്കുകയില്ല.പക്ഷേ magisk ഉപയോഗിച്ച് ഇത് പരിഹരിക്കാം.(റൂട്ട് ചെയ്യുന്നത് കൊണ്ടുള്ള ദോഷങ്ങൾ എന്തെല്ലാം എന്നത് വായിക്കുക).പക്ഷേ റൂട്ട് ചെയ്യാൻ താൽപര്യം ഇല്ലാത്തവർ selinux enforcing ആയ റോം മാത്രം ഡൗൺലോഡ് ചെയ്യുക.permissive ആയുള്ളത് മാത്രമേ നിങ്ങൾക്ക് custom rom ആയുള്ളൂ എങ്കിൽ magisk ഉപയോഗിച്ച് ഇത് പരിഹരിക്കുക.
എന്താണ് android റൂട്ട് / എന്താണ് custom rom previous article
നോട്ട്: റൂട്ട് ചെയ്യുന്നത് വഴിയോ കസ്റ്റം റോം ഇൻസ്റ്റാൾ ചെയ്യുന്നത് വഴിയോ ഫോണിന് എന്ത് തകരാറ് സംഭവിച്ചാലും എനിക്കൊ mallutechtrick community ക്കൊ യാതൊരു ഉത്തരവാധിതവും ഉണ്ടായിരിക്കയില്ല.