ഒരു പുതിയ ഫോൺ എടുക്കുമ്പോൾ പ്രധാനമായും എല്ലാവരും ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് ഫോണിന്റെ ബാറ്ററി അല്ലെങ്കിൽ ഫോണിൽ നല്ലത് പോലെ ചാർജ് കിട്ടുമൊ എന്നുള്ളത്.അങ്ങനെ നമ്മൾ എടുക്കുന്ന ഫോണിൽ ആദ്യം എല്ലാം നല്ല രീതിയിൽ തന്നെ ചാർജ് കിട്ടുകയും ഒരുപാട് സമയം എല്ലാം ഉപയോഗിക്കാനും പറ്റാറുണ്ട്.എന്നാൽ പിന്നീട് ദിവസങ്ങളും മാസങ്ങളും കടന്ന് പോവുമ്പോൾ ഫോണിൽ വേഗം ചാർജ്ജ് തീർന്നുപോകുന്നു, മുമ്പ് കിട്ടിയിരുന്ന പോലെ ചാർജ് കിട്ടുന്നില്ല എന്നൊക്കെയുള്ള പരാതികൾ.എന്താണ് ഇതിന് കാരണം? നിർഭാഗ്യവശാൽ നമ്മളുടെ ഫോണുകളിൽ ഉപയോഗിക്കുന്ന ബാറ്ററികളുടെ കപ്പാസിറ്റി കാലങ്ങൾ കടന്ന് പോവുമ്പോൾ അതോടൊപ്പം കുറയുന്നുണ്ട്.എങ്കിലും ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ ചാർജ്ജ് ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങൾ ഉണ്ട്.അത് ശ്രദ്ധിച്ചാൽ നമ്മുടെ ഫോൺ നമുക്ക് പരമാവധി ഉപയോഗപ്പെടുത്താം.ഇതെല്ലാം തന്നെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളവയുമാണ്.

1. ചാർജ്ജ് 100% വും 0% വും ആവാതിരിക്കാൻ ശ്രെദ്ധിക്കുക.പകരം ഇടവേളകളിൽ ഭാഗികമായി ചാർജ്ജ് ചെയ്യുക.

2. ഫോണിലെ ചാർജ്ജ് 80% വരെയാക്കുന്നതാണ് 100% ത്തിലേക്ക് എത്തിക്കുന്നതിനേക്കാൾ നല്ലത്.അതുപോലെ തന്നെ ചാർജ്ജ് 20℅ ത്തിന് താഴേക്ക് പോവാതെയും ശ്രദ്ധിക്കുക.

3. ഫോൺ ഹീറ്റ് ആയി നിൽക്കുകയാണെങ്കിൽ സാധാരണ നിലയിൽ ആയതിന് ശേഷം മാത്രം ചാർജ് ചെയ്യാൻ വെയ്ക്കുക

4. ചൂടുള്ള സ്ഥലങ്ങളിൽ വെച്ച് ഫോൺ ചാർജ്ജ് ചെയ്യാതിരിക്കുക.അന്തരീക്ഷ താപനില 20-30 ആണ് ബാറ്ററികൾക്ക് ഉത്തമം.അതുപോലെ ചാർജ്ജ് ചെയ്യുന്ന സമയത്ത് ഫോൺ കവർ ഒഴിവാക്കിയിടുക.കൂടെ സോഫ്റ്റ് ആയ ഭാഗങ്ങളിൽ വെച്ച് ചാർജ് ചെയ്യാതിരിക്കാൻ നോക്കുക.ഇത് ഫോൺ ചൂടാവുന്നതിന് കാരണമായേക്കും.

5. രാത്രി സമയങ്ങളിലെ(ഉറങ്ങാൻ പോകുന്നതിന്‌ മുമ്പുള്ള) ചാർജിനിടൽ ഒഴിവാക്കുക.(ഇത് ഓവർചാർജിങ് എന്ന കാരണത്താൽ അല്ല.കൂടുതൽ അറിയാൻ ക്ലിക്ക്)

6. ഫാസ്റ്റ് ചാർജ്ജിങ് ഉള്ളവ ഭാഗികമായി ചാർജ് ചെയ്യാൻ മാത്രം ഉപയോഗിക്കുക.അതിന് ഫാസ്റ്ചാർജിങ് സപ്പോർട്ട് ഉണ്ടെങ്കിൽ കൂടി ഫോൺ ഹീറ്റ് ആവുന്നത് ബാറ്ററിയെ ബാധിക്കുന്നതാണ്.അത് ശ്രദ്ധിച്ചു കൈകാര്യം ചെയ്യുക.

7. ചാർജ്ജ് ചെയ്യുന്ന സമയത്ത് വീഡിയോ കാണുകയൊ ഗെയിം കളിക്കുകയൊ ചെയ്യുന്നത് ഫോണിനെ സാരമായി ബാധിക്കും.അത് നിർബന്ധമായും ചെയ്യാതിരിക്കുക.ഏറ്റവും നല്ല മാർഗ്ഗം ഫോൺ ഓഫ് ചെയ്ത് ചാർജ്ജ് ചെയ്യുന്നതാണ്.

8. ഫോണിനൊപ്പം തരുന്ന ചാർജർ തന്നെ ചാർജ് ചെയ്യാൻ വേണ്ടി ഉപയോഗപ്പെടുത്തുക.അത് നിങ്ങളുടെ ഫോണിലെ ബാറ്ററിക്ക് അനുയോജ്യമായി ഉണ്ടാക്കിയിട്ടുള്ളതാവും.അതല്ലെങ്കിൽ അതെ സവിശേഷതകളോട് കൂടിയ ചാർജർ ഉപയോഗിക്കുക.

ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഈ കാര്യങ്ങളും അതിനു സഹായിക്കുന്ന features ഉം അടങ്ങിയ ഒരു ആൻഡ്രോയിഡ് ആപ്പ് ആണ് ബാറ്ററി ഗുരു.ബാറ്ററി യുടെ ശരിയായ പ്രവർത്തനം,ഹീറ്റ് കൂടുന്നത്,ശരിയായ പെർസെന്റജ്(20%-80%)നിലനിർത്തൽ,ഓവർ ചാർജിങ്,ബാറ്ററി drain എല്ലാം മനസ്സിലാക്കാൻ ഈ ആപ്പ് പ്രയോജനപ്പെടുത്താം

മുകളിൽ ചാർജ്ജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓരോ പോയിന്റ് ആയാണ് കൊടുത്തിരിക്കുന്നത്.ഇതിനൊരു വിശദീകരണം ഇതിനെ കുറിച്ച് പഠനം നടത്തുന്നവർ പലരും എഴുതിയിട്ടുള്ളതാണ്.അതിലേക്ക് ഉള്ള ലിങ്ക് കൂടെ കൊടുക്കുന്നു.
https://batteryuniversity.com/learn/article/charging_lithium_ion_batteries

മറ്റ് ആർട്ടിക്കിൾസ്

നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക