ടെലിഗ്രാമിനെ മറ്റ് മെസ്സേജിങ്ങ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നതിൽ ഒന്ന് ഇതിലെ അനവധി ബോട്ടുകളാണ്.ഒരുപാട് ആപ്പുകൾ പല കാര്യങ്ങൾക്കായി ഇൻസ്റ്റാൾ ചെയ്യുന്നതിന് ഒരു അറുതി വരുത്താൻ ഈ ബോട്ടുകൾക്ക് കഴിഞിട്ടുണ്ട്. അതിനുദാഹരണമാണ് ജിമെയിൽ ബോട്ട്, യൂട്യൂബ് ഡൗൺലോഡെർ ബോട്ടുകൾ തുടങ്ങിയവ. എന്നാൽ ഈ ബോട്ടുകൾ എല്ലാം ടെലിഗ്രാം അക്കൗണ്ട് തുറന്നാൽ നമുക്ക് കിട്ടുന്നവയല്ല.ഓരോന്നും സെർച് ചെയ്ത് കണ്ട് പിടിക്കുകയൊ അതല്ലെങ്കിൽ മറ്റുള്ളവർ പറഞ്ഞ് അറിയുകയൊ വേണം. ഇത് ബോട്ടുകൾ ആവശ്യക്കാരിലെക്ക് എത്താൻ ഒരു തടസ്സം ഉണ്ടാക്കുന്നുണ്ട്. ഓരോ ബോട്ടും നമ്മൾ ഉപയോഗിക്കുന്ന ഓരോ ആപ്പുകളുടെ ഫലമാണ് നമുക്ക് നൽകുന്നത് എന്നറിയാമല്ലൊ..ആപ്പുകൾ തിരഞ്ഞ് എടുക്കാൻ appstore ഉം playstore ഉം എല്ലാം ഉണ്ട്. എന്നാൽ ടെലിഗ്രാമിലെ ഈ ബോട്ടുകൾ തിരഞ്ഞെടുക്കാൻ ഒരു നല്ല മാർഗ്ഗമില്ല എന്ന് തന്നെയാണ് കരുതുന്നത്. ചില ചാനലുകളും ബോട്ടുകളും ബോട്ട് സ്റ്റോർ ആയും മറ്റും ഉണ്ടെങ്കിലും തന്നെ ആകെ ബോട്ടുകളുടെ ഒരു കുറച്ച് ശതമാനം മാത്രമായിരിക്കും ഇതിൽ നിന്ന് ലഭിക്കുക. Telegram development ടീം ഭാഗത്ത് നിന്ന് തന്നെ ടെലിഗ്രാം ബോട്ടുകൾ പബ്ലിഷ് ചെയ്യാനും അവ category ആക്കുവാനും rating നൽകാനും ഒരു മാർഗ്ഗം ഉണ്ടായിരുന്നെങ്കിൽ playstore ൽ നിന്ന് ആപ് തിരഞ്ഞെടുക്കുന്ന പോലെ സുഖമായിരുന്നു ബോട്ടുകൾ തിരഞ്ഞെടുക്കുന്നതും.@storebot ഇതിന് വേണ്ടി ടെലിഗ്രാം ടീം തന്നെ നിർമ്മിച്ചതാണൊ എന്നറിയില്ല.എന്തായാലും ആ ബോട്ട് നിലവിൽ working അല്ല. അപ്പോൾ പറഞ്ഞ് വരുന്നത് ടെലിഗ്രാമിൽ ബോട്ടുകൾ കണ്ടെത്തുന്നത് ഒരു ആവശ്യമായ സംഗതി തന്നെയാണ്. ടെലിഗ്രാമിന്റെ ഭാഗത്ത് നിന്നും അത്തരം ഒരു നീക്കം ഉണ്ടാവാട്ടെ എന്ന് നമുക്ക് ആശംസിക്കാം.
ടെലിഗ്രാം ബോട്ടുകൾ category ആക്കി അവ തിരഞ്ഞ് കണ്ട് പിടിക്കാൻ സഹായിക്കുന്ന ഒരു ആൻഡ്രോയ്ഡ് ആപ് infotel പുറത്തിറക്കിയിട്ടുണ്ട്. തിരഞ്ഞ് കണ്ട് പിടിക്കുന്നതിന് പുറമേ പുതിയ ബോട്ടുകൾ ആഡ് ചെയ്യാനും ആപിൽ സാധിക്കും.ബോട്ടുകൾ കണ്ട് പിടിക്കാൻ ഒരു ഒഫീഷ്യൽ മാർഗ്ഗം നിലവിൽ ഇല്ലാത്തത് കൊണ്ട് പലർക്കും ഇത് സഹായകരമായേക്കും.ടെലിഗ്രാമിനെ കുറിച്ച് കൂടുതൽ അറിയാത്തവർക്ക് ആയിരിക്കും ആപ് കൂടുതൽ ഉപകാരപ്പെടുക.ബോട്ട് കണ്ടെത്താൻ മറ്റ് ചാനലുകളും ബോട്ടുകളും തിരഞ്ഞ് കണ്ട് പിടിക്കണ്ട.നേരെ playstore ൽ കയറി ആപ് ഡൗൺലോഡ് ചെയ്താൽ മതിയാകും. താഴെ ഈ ആപ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് നൽകുന്നുണ്ട്.
മറ്റൊരു ആപ് ഡൗൺലോഡ് ചെയ്ത് ബോട്ടുകൾ കണ്ട് പിടിക്കുക എന്നത് ചിലർക്ക് അത്ര സ്വീകാര്യമായ കാര്യമായിരിക്കില്ല.അത്തരക്കാർക്ക് ബോട്ടുകൾ ഷെയർ ചെയ്ത് വരുന്ന പല ചാനലുകളും available ആണ്.അത്തരത്തിൽ ചിലത് താഴെ നൽകുന്നു.ഈ ചാനലുകളിൽ category ആയി തിരിച്ച് സെർച് ചെയ്യുക എന്നത് ആപ്പിലെ പോലെ എളുപ്പമായിരിക്കില്ല എന്ന് ചിലർക്ക് തോന്നാമെങ്കിലും എങ്കിലും അത് സാധ്യമാണ്.ഓരോ ബൊട്ടിന് ഒപ്പവും നൽകുന്ന ഹാഷ് ടാഗ് അതിന് ഉപയോഗിക്കുക.
ബോട്ടുകൾ തിരഞ്ഞ് കണ്ടെത്തുന്നതിനുള്ള മറ്റൊരു ടെലിഗ്രാം ബോട്ട് ആണ് @BotsArchiveBot . ഇതും നിങ്ങൾക്ക് പ്രയോജനപ്പെടുത്താം..
ബോട്ടുകൾ തിരഞ്ഞ് നടക്കുന്നവർക്ക് ഒരു സഹായമായൊട്ടെ എന്ന് കരുതി എഴുതിയ ഒരു ചെറിയ പോസ്റ്റ് ആണിത്. നിങ്ങളുടെ പുതിയ ടെലിഗ്രാം സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്ത് എത്തിക്കുമല്ലൊ…
Written By Sreehari Puzhakkal (http://t.me/sreeharimkl)
Licensed under CC BY 4.0. To view a copy of this license, visit https://creativecommons.org/licenses/by/4.0