നമ്മൾക്കറിയാം whatsapp/ഫേസ്ബുക്ക് എല്ലാം നമ്മൾ സൗജന്യമായി ഉപയോഗപ്പെടുത്തുന്ന ഇന്റർനെറ്റ് സേവനങ്ങൾ ആണ്.നമ്മൾ ഭൂരിഭാഗം പേരും ദിവസേന ഇതെല്ലാം ഉപയോഗിക്കാറുമുണ്ട്..എന്നാൽ പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണ് ഇവർ എങ്ങനെയാണ് പണം ഉണ്ടാക്കുന്നത് എന്ന്. നമ്മളുടെ ഇന്റർനെറ്റ് സേവനദാതാക്കൾ ആണോ നമ്മളുടെ ഉപയോഗത്തിന് അനുസരിച്ച് അവർക്ക് പണം കൊടുക്കുന്നത്? ചിലർ ഇങ്ങനെ എല്ലാം മനസ്സിൽ കണ്ട് ആ സംശയം പരിഹരിച്ചുകാണും..ചിലർക്ക് സംശയമായി തന്നെ ഇപ്പോളും മനസ്സിൽ ഉണ്ടാവും.. എന്നാൽ ഇതാണോ ശരി?! യഥാർത്ഥത്തിൽ എങ്ങനെയാണ് അവർക്ക് കോടികൾ വരുമാനം ലഭിക്കുന്നത്..അത് പറയുന്നതിന് മുന്നേ ചിലർ എങ്കിലും കെട്ടിട്ടുണ്ടാവുന്ന 2 വരി പറയാം..\
“If you are not paying for the product, Then You are The Product”
“നിങ്ങൾ ഒരു ഉത്പന്നതിന് പൈസ നൽകുന്നില്ലെങ്കിൽ നിങ്ങൾ തന്നെയാണ് അവിടെ ഉത്പന്നം”
ഇനി എങ്ങനെയാണ് വാട്സാപ്പ്/ഫേസ്ബുക്ക് വരുമാനം നേടുന്നത് എന്നത് പറയാം, മുകളിലെ ആ രണ്ട് വരി ഈ ഉത്തരം കിട്ടുമ്പോൾ നിങ്ങൾക്ക് മനസ്സിലാവുകയും ചെയ്യും.
ലോകത്തിലെ ഏറ്റവും പോപുലർ ആയിട്ടുള്ള സോഷ്യൽ മീഡിയകളിൽ ഒന്നാണ് ഫേസ്ബുക്ക്. അതിനാൽ തന്നെ ഏകദേശം 2.7 billion ആക്റ്റീവ് users മാസം ഇവർക്ക് ഉണ്ട്.ഇത്ര ആളുകൾ ദിവസേന ഫേസ്ബുക്കിൽ അവരുടെ നല്ല സമയം പങ്കുവെക്കുന്നു അവിടെയാണ് അവരുടെ വരുമാന മാർഗം.നിങ്ങളുടെ ഓരോ ക്ലിക്ക് പോലും അവരുടെ നിരീക്ഷണതിന് മുന്നിലാണ്..ഇത്രയും പോരേ അവർക്ക്.. നിങ്ങളെ തന്നെ ഞെട്ടിച്ചു കൊണ്ട് നിങ്ങളുടെ താൽപര്യത്തിന് അനുസരിച്ചുള്ള പോസ്റ്റുകൾ,ആളുകൾ,നിങ്ങളുടെ വളരെ പഴക്കം ചെന്ന നിമിഷങ്ങൾ വരെ നിങ്ങൾക്ക് മുന്നിൽ അവർ എത്തിക്കുന്നു.നിങ്ങളുടെ ഓരോ നിമിഷവും അത്ര സൂക്ഷമമായി നിരീക്ഷിക്കാൻ ആയതുകൊണ്ടാണ് ഇത് സാധ്യമായത്. ഈ ഡാറ്റകൾ അവരുടെ ഉത്പന്നങ്ങൾ മെച്ചപ്പെടുത്താനും(ഫേസ്ബുക്കിനുള്ളിലെ പരസ്യങ്ങൾ അടക്കം) അതിന് പുറമെ മറ്റുള്ളവർക്ക് വിൽക്കാനും അവർക്ക് സാധിക്കുന്നു. നിങ്ങൾക്ക് ഇന്റർനെറ്റിൽ വരുന്ന പരസ്യങ്ങൾ പോലും താൽപര്യങ്ങൾക്ക് അനുസരിച്ചുള്ളതാണ് എന്നത് നിങ്ങൾ ശ്രെദ്ധിക്കുക. നീട്ടിയല്ലാതെ പറഞ്ഞാൽ നിങ്ങളെ തന്നെ അവരുടെ ഉത്പന്നങ്ങൾ ആക്കി നിങ്ങളെ മറ്റുള്ളവർക്ക് വിറ്റും പുറമെ അവരുടെ ആവശ്യങ്ങൾക്കായും ഉപയോഗപെടുത്തുന്നു.
ഇനി whatsapp ന്റെ കാര്യം. ഫേസ്ബുക്ക് അവരുടെ വളർച്ചയ്ക്ക് തടസ്സമാവും എന്ന കാരണത്താൽ 2014 ൽ ഏറ്റെടുത്തതാണ് whatsapp നെ.whatsapp ഫേസ്ബുക്ക് പോലെ ഒരു സോഷ്യൽ മീഡിയ അല്ല.മെസ്സേജുകൾ പങ്കുവെക്കാനായാണ് നമ്മൾ ഉപയോഗപ്പെടുത്തുന്നത്..അവിടെ ആണേൽ പരസ്യങ്ങളും ഇല്ല..പിന്നെയുള്ളത് നിങ്ങൾ അയക്കുന്ന ഓരോ സന്ദേശവും നിരീക്ഷിക്കുക നിങ്ങളുടെ ഫോണിൽ ഉള്ള മൊബൈൽ നമ്പറുകൾ ഉപയോഗപ്പെടുത്തുക എന്നുള്ളതാണ്.ഇതും വിറ്റ് വരുമാന മാർഗം ആക്കാൻ അവർക്കാവുന്നു.അതിന് ഉദാഹരണമാണ് ഒരിക്കൽ എനിക്ക് വന്ന ഒരു പരസ്യ സന്ദേശം.അത് അയച്ചവരോട് നിങ്ങൾക്ക് എങ്ങനെ എന്റെ മൊബൈൽ നമ്പർ കിട്ടി എന്ന് അന്വേഷിച്ചപ്പോൾ അവർ വാങ്ങിയ ഡാറ്റാബേസിൽ ഉള്ളതാണ് എന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്.അത് എവിടെ നിന്നെന്ന് അവർ വ്യക്തമാക്കിയില്ല.ഞാൻ ഉപയോഗിച്ച ഏതോ ഒരു ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് ഇവിടെ വരുമാനം കണ്ടെത്തി.whatsapp ലേക്ക് തിരിച്ചു വരാം, എന്നാൽ ഇപ്പോൾ whatsapp എൻക്രിപ്റ്റഡ് ആണെന്നാണ് അവർ അവകാശപ്പെടുന്നത്. അങ്ങനെ എങ്കിൽ നിങ്ങളുടെ മെസ്സേജുകൾ നിരീക്ഷിക്കാൻ അവർക്കാവില്ല. എന്നാലും നിങ്ങളുടെ ഫോണിൽ contact വിവരങ്ങൾ അവർ ശേഖരിക്കുന്നുണ്ട്.മറ്റൊന്ന് എനിക്ക് തോന്നുന്നത് അവർ ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കാൻ ആണ് ശ്രെമിക്കുന്നത്. ഇപ്പോഴത്തെ പുതിയ whatsapp/instagram features കാണുമ്പോൾ ഇതെല്ലാം ഉപയോഗിച്ച് ഫേസ്ബുക്ക് നിലനിർത്താൻ നോക്കുന്ന പോലെയാണ് തോന്നുന്നത്..അവരുടെ പ്രധാന വരുമാന മാർഗം ഫേസ്ബുക്ക് ആണല്ലോ..എങ്കിലും ഭാവിയിൽ whatsapp വഴിയും വരുമാനം ഉണ്ടാക്കാൻ ശ്രെമിക്കാൻ സാധ്യത കൂടുതലാണ്.അതിന് തെളിവാണ് മുൻപ് status ൽ ആഡ് നൽകാൻ അവർ തീരുമാനിച്ചത്.ആളുകൾ ഇനിയും whatsapp ലേക്ക് ചേക്കേറുമ്പോൾ അത് നടപ്പിക്കാൻ ഒരു പക്ഷെ അവർ ശ്രെമിച്ചേക്കാം.
Note: മുകളിൽ പറഞ്ഞവ 100% പൂർണമായി എന്ന് ഞാൻ കരുതുന്നില്ല.എന്റെ
നിരീക്ഷണങ്ങൾ മാത്രമാണിത്. താഴെ എഴുത്തിനെ കുറിച്ചുള്ള അഭിപ്രായവും
headline topic ആയി നിങ്ങളുടെ അറിവുകളും comment ചെയ്യുക
Inspired by : This Person
~Sreeharimkl