ഇ-മെയിൽ ഉപയോഗം സുരക്ഷിതമാക്കാനുള്ള മറ്റൊരു ആപ്പ് ഇന്ന് പരിചയപ്പെടുത്താം..ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഉള്ള ഒരു ഓപ്പൺ സോഴ്സ് ആപ്പ് ആണ് സിംപിൾ ലോഗിൻ(Simplelogin). പേര് പോലെ തന്നെ സിംപിൾ ആയിട്ടുള്ള ഒരു ആപ് ആണ്.ഇതിന്റെ ഉപയോഗം എന്തെന്നാൽ നമ്മൾ പലപ്പോഴും പുതിയ വെബ്സൈറ്റുകളിൽ അല്ലെങ്കിൽ ആപ്പുകളിൽ എല്ലാം പുതിയ അക്കൗണ്ട് തുടങ്ങാൻ ഇ-മെയിൽ വെച് സൈൻ ഇൻ ചെയ്യാറുണ്ട്.ഇതിൽ ചിലത് നമ്മുടെ മെയിൽ ബോക്സ് സ്പാം ചെയ്യാനായി ഉപയോഗപ്പെടുത്തുന്നുമുണ്ട്.ഈ ഒരു പ്രശ്നം ഈ ആപ്പ് വഴി നിങ്ങൾക് ഇല്ലാതാക്കാം. ഇത് സാധ്യമാവുന്നത് എങ്ങനെ എന്ന് പറയാം..

ആപ്പിൽ ലോഗിൻ ചെയുന്ന നിങ്ങൾക് റാൻഡം ഇമെയിലുകൾ create ചെയ്യാൻ സാധിക്കും ഈ മെയിലിലേക്ക് വരുന്ന മെസ്സേജ്‌സ് എല്ലാം നിങ്ങളുടെ യഥാർത്ഥ ഇ മെയിലിലേക്ക് ഫോർവേഡ് ചെയ്യപ്പെടുന്നതാണ്. ഇങ്ങനെ നിങ്ങളുടെ മെയിൽ നും റാൻഡം മെയിൽ നും ഇടയിൽ ആപ്പ് ഒരു ഫയർവാൾ ആയി പ്രവർത്തിക്കും.സ്പാം ചെയ്യുന്ന അപ്പുകളും ,വെബ്സൈറ്റ് ഉം തമ്മിലുള്ള കണക്ഷൻ നിങ്ങൾക് ഇങ്ങനെ ഇല്ലാതാക്കാൻ സാധിക്കുന്നു.. സ്വന്തം മെയിൽ മറ്റുള്ളവർ അറിയാതെ തന്നെ അവരിൽ നിന്ന് മെയിൽ സ്വീകരിക്കാനും ഇത് വഴി സാധിക്കും.ഇത് വഴി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയും സിംപിൾ ലോഗിൻ തടയുന്നു..താഴെ ഡൌൺലോഡ് ലിങ്കും കൂടുതൽ ഡീറ്റൈൽസ് അറിയാനുമുള്ള ലിങ്കും നൽകാം..

📥 Download | More

✍ Sreehari Mkl
©2020 CC BY 4.0 license.