നമ്മളിൽ പലരും ഇൻസ്റ്റാഗ്രാം,ട്വിറ്റർ,YouTube അക്കൗണ്ടുകൾ ഉള്ളവരും ഇല്ലാത്തവരുമെല്ലാം ആവാം.എന്നാൽ പലപ്പോഴും ചില കന്റെണ്ടുകൾ റീഡ് ചെയ്യാനും മറ്റും ഇത്തരം വെബ്സൈറ്റുകളിൽ കയറി ഇറങ്ങാറുണ്ട്.വേഗത കുറഞ്ഞ ഇന്റർനെറ്റ് ആണെങ്കിൽ ഇൻസ്റ്റാഗ്രാം എല്ലാം ലോഡ് ചെയ്ത് വരാൻ തന്നെ സമയം എടുക്കും പിന്നെ വലിയ ഇന്റർനെറ്റ് ഉപയോഗവും.ഇതിൽ എല്ലാത്തിൽ നിന്നും രക്ഷ നേടാനും പ്രൈവസി ഇഷ്ടപ്പെടുന്നവർക്ക് നിങ്ങളെ ട്രാക്ക് ചെയ്യാതെ ആഡ് എല്ലാം ഒഴിവാക്കി കണ്ടെന്റ്‌സ് വായിച്ചെടുക്കാനും എല്ലാം സഹായിക്കുന്ന ഒരു ആൻഡ്രോയിഡ് ആപ് ആണ് UntrackMe . UntrackMe എന്നത് ഒരു ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് ആപ്പ് ആണ്.അത്കൊണ്ട് തന്നെ ഓപ്പൺ സോഴ്സ് ന്റെ സുരക്ഷിതത്വവും ആപ് നൽകുന്നു.

UntrackMe ഉപയോഗിച്ച് നിങ്ങൾക്ക് ഓപ്പൺ ചെയ്ത് നോക്കേണ്ട ലിങ്ക് മറ്റൊരു ലിങ്കിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. യൂട്യൂബ് , ഇൻസ്റ്റാഗ്രാം, ട്വിറ്റര്, ഗൂഗിൾ മാപ്പ് , ഷോർട്ടൻ ലിങ്കുകൾ തുടങ്ങിയവയുടെ ലിങ്കുകൾ ആണ് ഇത്തരത്തിൽ ആപ്പ് ഉപയോഗിച്ച് മാറ്റം വരുത്തുന്നത്. ഉദാഹരണത്തിന് ഒരു യൂട്യൂബ് ലിങ്കിൽ നിങ്ങൾ ക്ലിക്ക് ചെയ്യുമ്പോൾ ഏത് ആപ്പ് വഴി ആണ് ഓപ്പൺ ചെയ്യേണ്ടത് എന്ന് സെലക്ട് ചെയ്യാൻ ഉള്ള ഒരു ഓപ്ഷൻ വരും, ഇതിൽ UntrackMe സെലക്ട് ചെയ്യുക. അപ്പോൾ ആ ലിങ്ക് മാറിയത് കാണാൻ സാധിക്കും അതിന്റെ കൂടെ തന്നെ ഈ പുതിയ ലിങ്ക് ഏത് അപ്പ് വഴി ഓപ്പൺ ചെയ്യണം എന്നും സെലക്ട് ചെയ്യാൻ പറയും.ഇത്രയേ ചെയ്യേണ്ടതുള്ളു.. ശേഷം നിങ്ങൾക്ക് ആ യൂട്യൂബ് വീഡിയോ കാണാനും ഡൌൺലോഡ് ചെയ്യാനും എല്ലാം കഴിയുന്നതാണ്.(ഒരു വീഡിയോ താഴെ നൽകാം).
ഇനി ഓരോന്നായി വിശദീകരിക്കാം

1) യൂട്യൂബ്
യൂട്യൂബ് ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ തുറന്ന് വരുക Invidious എന്നൊരു ഓപ്പൺ സോർസ് യൂട്യൂബ് front-end വെബ്‌പേജ് ആണ്.ഗൂഗിൾ അക്കൗണ്ട് ഇല്ലാതെയും ആഡ് ഇല്ലാതെയും വീഡിയോ കാണാനും ഡൌൺലോഡ് ചെയ്യാനും സാധിക്കും

2) ഇൻസ്റ്റാഗ്രാം
ഇൻസ്റ്റാഗ്രാമിന് പകരം ഇവിടെ ഓപ്പൺ ചെയ്ത് വരുക Bibliogram എന്ന ഓപ്പൺ സോഴ്സ് ഇൻസ്റ്റാഗ്രാം front-end ആണ്. ട്രാക്കിങ്ങും ആഡും ഇല്ലാതെ നിങ്ങളുടെ ലിങ്കിലെ കണ്ടെന്റ് കാണാനും ആ ഫോട്ടോ സേവ് ചെയ്ത് വെയ്ക്കാനും സാധിക്കും.വേഗത കുറഞ്ഞ ഇന്റർനെറ്റ് ഡാറ്റയിൽ തന്നെ വേഗം ലോഡ് ചെയ്ത് റിസൾട്ട് തരുന്നതാണ്

3) ട്വിറ്റർ
നിങ്ങളുടെ IP ട്വിറ്റർ ട്രാക്ക് ചെയ്യാതെയും ആഡ് ഇല്ലാതെയും ട്വിറ്റർ മുഴുവൻ നിരീക്ഷിക്കാൻ ഇവിടെ സഹായിക്കുക Nitter എന്ന പ്രൈവസി ഫോക്കസ് ചെയ്തുകൊണ്ടുള്ള ഒരു ഓപ്പൺ സോഴ്സ് പ്രോജക്ട് ആണ്.

4) Shorten URL
ചെറുതാക്കി മാറ്റിയ ലിങ്കുകൾ നമ്മൾക് പലപ്പോഴും ലഭിക്കാറുണ്ട്. എന്നാൽ അത് തുറന്ന് വരുക ഒരു സുരക്ഷിതമായ പേജ് ആണോ അതോ ഇന്റർനെറ്റിലെ കെണിയാണോ എന്ന് അറിയാൻ സാധിക്കാറില്ല. ഈ ഒരു പ്രശ്നത്തിന് ആ ലിങ്ക് ഓപ്പൺ ചെയ്യാതെ തന്നെ അതിലെ യഥാർത്ഥ url ഈ ആപ്പ് നമുക്ക് കാണിച്ച് തരുന്നു.

5) ഗൂഗിൾ മാപ്പ്
ഇവിടെ ഗൂഗിൾ മാപ്പിന് പകരം ഓപ്പൺ സ്ട്രീറ്റ് മാപ്പ് ആണ് തുറന്ന് വരുക.ഇതും ഒരു ഓപ്പൺ സോഴ്സ് പ്രോജക്ട് ആണ്

മുകളിൽ പറഞ്ഞ ഇത്രെയും കാര്യങ്ങൾ ആണ് UntrackMe എന്ന ആപ്പ് ചെയ്ത് തരുന്നത്.ആപ്പ് രണ്ട് പതിപ്പിൽ ലഭ്യമാണ് .ലൈറ്റ് വേർഷൻ ട്വിറ്റർ,യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഷോർട്ട് url, ഗൂഗിൾമാപ്പ് മാത്രം കൈകാര്യം ചെയ്യുന്നു.ഫുൾ പതിപ്പ് എല്ലാം കൈകാര്യം ചെയ്ത് trackers remove ചെയ്യാൻ ശ്രെമിക്കുന്നു.ഏതെങ്കിൽ ഒന്ന് നിങ്ങൾക് സഹായകമായി തോന്നുന്നുവെങ്കിൽ താഴെ കൊടുത്ത ലിങ്കിൽ നിന്നും ആപിന്റെ ആവശ്യമുള്ള പതിപ്പ് സൗജന്യമായി ഡൌൺലോഡ് ചെയ്യാം.

📥 Download | More details

✍ Sreehari Mkl

  • From mallutechtrick

©2020 CC BY 4.0 license_. _

@mallutechtrick | @mtt_official