തനിയെ പ്രവർത്തിക്കാൻ കഴിയുന്ന ചില പ്രോഗ്രാമുകൾ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ ആണ് ബോട്ടുകൾ.പല തരത്തിൽ ഉള്ള ബോട്ടുകൾ ഇന്ന് ഇന്റെർനെറ്റ് ആപ്പുകളിൽ ലഭ്യമാണ്.ടെലഗ്രാം ഉപയോഗിക്കുന്നവർക്ക് ഇത് വളരെ സുപരിചിതമായിരിക്കും.എന്നാൽ ഇന്ത്യയിൽ ധാരാളം പേർ ഉപയോഗിക്കുന്ന വാട്ട്സപ്പിൽ ഇത്തരം ബോട്ടുകളെ അങ്ങനെയൊന്നും കാണാൻ സാധിക്കാറില്ല.കാരണം വാട്ട്സപ്പ് ഇത് വരെയും ബോട്ടുകൾ പ്രവർത്തിക്കുന്നതിനു ആവശ്യമായ ഒരു സൗകര്യം തങ്ങളുടെ ആപ്പിൽ ഒരുക്കാൻ ശ്രമിച്ചിട്ടില്ല. എന്നാൽ ഈ പരിമിതികൾ മറികടന്ന് കൊണ്ട് നിങ്ങൾക്ക് ഒരു കിടിലൻ ബോട്ട് ഉണ്ടാക്കാൻ സാധിക്കും.അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആണ് ഇന്ന് ഞാൻ @mallutechtrick ൽ പങ്കുവെക്കുന്നത്

whatsasena എന്ന പേരിൽ ഉള്ള ഒരു വാട്ട്സപ്പ് ബോട്ട് ആണ് നിങ്ങൾക്ക് ഗ്രൂപ്പ് നിയന്ത്രിക്കാനും, ഫോട്ടോ വാട്ട്സപ്പ് സ്റ്റിക്കർ ആക്കി മാറ്റാനും,യൂട്യൂബ് വീഡിയോ ഡൗൺലോഡ് ചെയ്യാനും എല്ലാം സൗകര്യം ഒരുക്കുന്നത്. asena എന്നറിയപ്പെടുന്ന ടെലഗ്രാം യൂസർ ബോട്ട് ഡെവലപ്പർസ് ആണ് whatsasena ക്ക് പിന്നിലും പ്രവർത്തിച്ചിരിക്കുന്നത്. whatsasena യും ഒരു യൂസർ ബോട്ട് വിഭാഗത്തിൽ പെടുന്നതാണ്.കാരണം ഇവിടെ ബോട്ട് ആയി പ്രവർത്തിക്കുക നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ തന്നെ അക്കൗണ്ട് ആയിരിക്കും.

വാട്ട്സപ്പ് വെബ്ബ് പ്ലാറ്റ്ഫോം അടിസ്ഥാന്മാക്കിയാണ് ബോട്ട് പ്രവർത്തിക്കുന്നത്.അതിനാൽ തന്നെ ഒരു ബാൻ കിട്ടുന്നതിനുള്ള സാധ്യത വളരെയധികം കുറവാണ്.എന്നാലും തീരെ സാധ്യത ഇല്ല എന്ന് പറഞ്ഞ് തള്ളിക്കളയുന്നില്ല. അത്കൊണ്ട് ഒരു യൂസർ ബോട്ട് ആയി ഉപയോഗിക്കുന്നതിന് പകരം ഒരു ബോട്ട് ആയി ഉപയോഗിക്കാൻ ആണ് ഞാൻ നിങ്ങളോട് നിർദ്ദേശിക്കുന്നത്.അതിന് നിങ്ങളുടെ കൈവശം മറ്റൊരു വാട്ട്സപ്പ് നമ്പർ ഉം ആവശ്യമുണ്ട്. ഇനി അങ്ങനെ നമ്പർ ഇല്ലാത്തവർ ആണെങ്കിൽ നിങ്ങൾക്ക് സ്വന്തം റിസ്കിൽ userbot ആയി ഉപയോഗിക്കാവുന്നതാണ്.(മുമ്പ് പറഞല്ലൊ ബാൻ കിട്ടാൻ സാധ്യത കുറവാണ്)

എങ്ങനെ ഈ വാട്ട്സപ്പ് ബോട്ട് ഉണ്ടാക്കി എടുക്കാം എന്നത് ഒരു വീഡിയോ ആയി കാണാൻ ആയിരിക്കും നിങ്ങൾക്ക് താൽപര്യം.അത്കൊണ്ട് അതിനെ കുറിച്ച് എഴുതി സമയം കളയുന്നില്ല.പകരം നമ്മളെ മുമ്പ് ടെലിഗ്രാം എസ്എംഎസ് ആപ്പ് സെറ്റ് ചെയ്യുന്നതിനുള്ള വീഡിയോ ഉണ്ടാക്കി സഹായിച്ച infotel യൂട്യൂബ് ചാനലിലെ തന്നെ വീഡിയോ ഇതോടൊപ്പം നൽകുന്നു‌. വളരെ വിശദമായി വീഡിയോയിൽ whatsasena ബോട്ട് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണാൻ സാധിക്കുന്നതാണ്. മറ്റ് സംശയങ്ങൾ ഉണ്ടെങ്കിൽ താഴെ കമന്റ് ചെയ്താൽ ഞങ്ങൾ സഹായിക്കുന്നതാണ്. നിലവിൽ ബോട്ട് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഒരു ലിസ്റ്റ് ആയി താഴെ നൽകുന്നു.

👉 Watch How to Create WhatsappBot 📹

👉 Read How to create WhatsApp Chat Bot

List of Features of asenawhats bot

Written by Hari Click to Buy Me a Coffee☕️ ( UPI : sreeharimkl@apl )