രണ്ട് ഫോണുകൾ ഉപയോഗിക്കേണ്ടി വരുന്നവർക്ക് ഒരേ സമയം രണ്ടും കൈയിൽ വെയ്ക്കാൻ സാധിക്കാറില്ല.അതുകൊണ്ട് തന്നെ പലപ്പോഴും ഒരു ഫോണിലെ മെസ്സേജുകളും,missed calls ഉം എല്ലാം അതാത് സമയത്ത് അറിയാതെ പോകാറുണ്ട്. എന്നാൽ Telegram SMS എന്ന ഈ ഒരു ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഇത് പരിഹരിക്കാൻ സാധിക്കും.പ്രത്യേകത എന്തെന്നാൽ ആപ്പ് വഴി നേരിട്ട് നിങ്ങളുടെ ടെലിഗ്രാമിലേക്കാണ് സന്ദേശം എത്തുന്നത്.ഇതിനിടയിൽ മറ്റൊരാളുടെ കൈ കടത്തൽ ഉണ്ടാവുന്നില്ല.അതുകൊണ്ട് തന്നെ നിങ്ങൾ ഒഴികെ മറ്റൊരാൾക്കും ഈ മെസേജുകൾ കാണാൻ സാധിക്കില്ല.അതോടൊപ്പം Telegram SMS എന്നത് ഒരു ഓപ്പൺ സോർസ് ആപ്പ് ആണെന്നത് മറ്റ് ആപ്പുകളിൽ നിന്നും വ്യത്യസ്തമായി പ്രൈവസിയും സുരക്ഷിതത്വവും നൽകുന്നു.\
ഏത് ഫോണിൽ നിന്നുള്ള നോട്ടിഫിക്കേഷൻ ആണോ നിങ്ങൾക്ക് വേണ്ടത് ആ ഫോണിൽ ആപ്പ്
ഇൻസ്റ്റാൾ ചെയ്ത് setup ചെയ്യുകയെ വേണ്ടു.. ശേഷം നിങ്ങൾ മാത്രമുള്ള ഒരു
private ഗ്രൂപ്പിൽ ഈ ഫോണിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ
ലഭിക്കും.SMS,Missed calls,battery status, മറ്റ് ആപ്പുകളിൽ നിന്നുള്ള
നോട്ടിഫിക്കേഷനുകൾ തുടങ്ങിയവയാണ് ആപ്പ് വഴി ടെലിഗ്രാമിൽ എത്തുന്നത്.
ഇതിന് പുറമെ മെസ്സേജുകളുടെ ഒരു ബാക്കപ്പ് ആയും ഇത്
ഉപയോഗപ്പെടുത്താം.നഷ്ടപ്പെട്ടുപോകാതെ എല്ലാ മെസ്സേജുകളും ടെലിഗ്രാമിൽ
ഭദ്രം.. താഴെ കൊടുത്ത ലിങ്കിൽ നിന്നും download ചെയ്യാവുന്നതാണ്
**** requirements ****\
- Telegram SMS App\
- Tegram Bot Token \
- Telegram Private Group ID
📥Download [XDA
Labs](Recommended)
📥Free Download [@foss_android]
സെറ്റപ്പ് ചെയ്യുന്നത് മനസ്സിലാകാത്തവർ t.me/mtt_official കമെന്റ് ചെയ്താൽ മറ്റൊരു ദിവസം ഫുൾ സെറ്റപ്പ് വിവരിക്കുന്നതാണ്
~ Sreehari Mkl