ഇപ്പോൾ കൂടുതലായി സ്മാർട്ഫോണുകളിൽ ഉപയോഗിക്കുന്നത് Li-Ion/Li-polymer ബാറ്ററികളാണ്.പഴയ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന നിക്കൽ ബാറ്ററികൾ പോലെ ഇവ ആക്റ്റിവേറ്റ് ആകുവാൻ നിശ്ചിത സമയം ചാർജ് ചെയ്യേണ്ടതായി വരുന്നില്ല. അത്കൊണ്ട് തന്നെ പുതിയ ഫോണുകൾ ലഭിച്ച ഉടനെ തന്നെ ഉപയോഗിച്ചും തുടങ്ങാവുന്നതാണ്. അതല്ലെങ്കിൽ പൂർണ്ണ ചാർജ് ചെയ്ത ശേഷവും ഉപയോഗിച്ച് തുടങ്ങാം.

എങ്കിലും ബാറ്ററിയുടെ കാര്യക്ഷമത ഉറപ്പുവരുത്താൻ ആദ്യ ഉപയോഗത്തിൽ ചാർജ് ഫുൾ ആക്കുകയും ശേഷം ഫോൺ ഓഫ് ആകുന്നത് വരെ ഉപയോഗിച്ച് വീണ്ടും ചാർജ് ചെയ്യുന്നതുമാണ് നല്ലത്. കാരണം 100 ശതമാനം ആയതിന് ശേഷം ഉപയോഗിച്ച് തുടങ്ങിയാൽ ഫോണിൽ എത്രത്തോളം ചാർജ് കിട്ടുന്നുണ്ടെന്ന് (ബാറ്ററി ബാക്കപ് ) പരിശോധിക്കാൻ നമുക്കാവുന്നു. കൂടാതെ ഫോൺ ഓഫ് ആകുന്നത് വരെ ഉപയോഗിച് ചാർജ് ചെയ്യുന്നതിലൂടെ ബാറ്ററി പവർ കാലിബ്രേറ്റ് ചെയ്യാനും കപ്പാസിറ്റി ക്രമീകരിക്കാനും കൂടെ നമുക്ക് സാധിക്കുന്നു.
Note: * പുതിയതായി വാങ്ങിയ ഫോണിന്റെ ആദ്യ ചാർജിങ് രീതിയെ കുറിച്ച് മാത്രമാണ് മുകളിൽ പറഞ്ഞത്. * ഫോൺ ഓഫ് ആകുന്ന രീതിയിലുള്ള ഉപയോഗം പിന്നീട് ഇല്ലാതെ നോക്കുക * ചാർജ് ചെയ്യുമ്പോൾ തീരെ താഴ്ന്ന നിലയിലേക്കും(18,20-%) ഉയർന്ന നിലയിലേക്കും(90,95+%) ചാർജ് നില പോവാതിരിക്കുന്നതാണ് ബാറ്ററി ആയുസ്സിനു നല്ലത് എന്നാണ് പല വിദഗ്ദ്ധരും പറയുന്നത്.(മിക്ക ബാറ്ററി saver/guide അപ്പുകളിലും ഈ ഒരു സൗകര്യം ഉണ്ട്) * ചാർജ് ശതമാനം തെറ്റായി കാണിക്കുന്ന ഫോണുകളുടെ ബാറ്ററി, ഫോൺ ഓഫ് ആകുന്നത് വരെ ഉപയോഗിച്ച് വീണ്ടും ചാർജ് ചെയ്യുന്ന രീതിയിൽ ആവർത്തിച്ച് ചെയ്താണ് calibrate ചെയ്യുന്നത്.
~ Sreeharimkl