ഇന്റെർനെറ്റ് ഉപയോഗത്തിൽ ഒരു വലിയ പങ്ക് വഹിക്കുന്നവയാണ് സെർച്ച് എഞ്ചിനുകൾ.അത്കൊണ്ട് തന്നെ ഇന്റെർനെറ്റ് പ്രൈവസിയിലും സെർച് എഞ്ചിനുകൾക്ക് വലിയ ഒരു പങ്കുണ്ട്.നമ്മൾ എന്താണ് സെർച് ചെയ്യുന്നത്, നമ്മുടെ IP അഡ്രസ്സ് ,cookies, personal details, അങ്ങനെ ഒരുപാട് കാര്യങ്ങൾ ശേഖരിച്ച് വെയ്ക്കാൻ സെർച് എഞ്ചിനുകൾക്ക് സാധിക്കും.നമ്മളുടെ സ്വഭാവവും എല്ലാം നിർവചിച്ച് വച്ച ഒരു പ്രൊഫൈൽ തന്നെ ഇത്തരം സെർച് എഞ്ചിനുകളിൽ നമുക്ക് വേണ്ടി ഉണ്ടായിരിക്കും.ഈ പ്രവർത്തനത്തെ രണ്ട് രീതിയിൽ നോക്കി കാണുന്നവർ ഉണ്ടാവും.ഒന്ന് ഇത്തരം ഡാറ്റ ശേഖരണം വഴി നമുക്ക് ലഭിക്കുന്ന റിസൾട്ട് അത്രത്തോളം മികച്ചതാക്കാൻ സാധിക്കുന്നു.നമ്മൾക്ക് ആവശ്യമുള്ള വിവരം ബുദ്ധിമുട്ടുകളും സമയ നഷ്ടവും ഇല്ലാതെ എളുപ്പത്തിൽ ലഭിക്കുകയാണ് ഇവിടെ. എന്നാൽ മറ്റൊന്ന് നമുക്ക് നമ്മുടെ പ്രൈവസി നഷ്ടപ്പെടുകയും നമ്മളുടെ ഡാറ്റ പലർക്കായി വിൽക്കപെടുകയും ചെയ്യുന്നു എന്നതാണ്. അത്തരത്തിൽ ഉള്ള ഒരു സെർച്ച് എഞ്ചിൻ ആണ് ഗൂഗിൾ. ഇന്ന് സെർച്ച് എഞ്ചിൻ എന്നാൽ ഗൂഗിൾ എന്ന ഒറ്റ പേരിലേക്ക് ചുരുങ്ങുകയാണൊ എന്ന് പലർക്കും സംശയമുണ്ടാവും.ഇനി അങ്ങനെ അല്ലെങ്കിൽ തന്നെ ആ രീതിയിലേക്ക് മാറിക്കൊണ്ട് ഇരിക്കുകയാണ് എന്ന് നിസ്സംശയം പറയാം. എന്നാൽ പ്രൈവസിക്ക് പ്രാധാന്യം നൽകുന്നുവെന്ന് അവകാശപ്പെടുന്ന ചില സെർച്ച് എഞ്ചിനുകളും ഇവിടെ നിലനിൽക്കുന്നുണ്ട്.അത്തരത്തിൽ പ്രധാനപ്പെട്ട ഒന്നാണ് duckduckgo എന്ന സെർച്ച് എഞ്ചിൻ.ഉപഭോക്താക്കളുടെ ഒരു ഡാറ്റയും തങ്ങൾ ശേഖരിച്ച് വെയ്ക്കുന്നില്ല എന്ന് അവർ ഉറപ്പ് തരുന്നു. bing,yandex തുടങ്ങിയ പല സെർച്ച് എഞ്ചിനുകളിലെ ഡാറ്റയാണ് duckduckgo റിസൾട്ട് ആയി വരുന്നത്. പക്ഷേ ഗൂഗിൾ സെർച്ച് എഞ്ചിനോളം പോന്ന ഒരുവൻ ഇതുവരെയും ഇല്ല എന്നതാണ് സത്യം. ഇനി നമ്മൾ അടുത്തത് എന്താണ് സെർച്ച് ചെയ്യാൻ സാധ്യത ഉള്ളത് എന്നത് വരെ മനസ്സിലാക്കാൻ കഴിവുള്ള മികച്ച സാങ്കേതിക വിദ്യകളെല്ലം അടങ്ങുന്നതാണ് ഗൂഗിൾ.അതോടൊപ്പം മറ്റാർക്കും അവകാശപെടാൻ ഇല്ലാത്ത, അത്രയും വലിയ ഡാറ്റാബേസും.അങ്ങനെ ഒന്ന് ഉപയോഗിച്ച് ശീലിച്ചവർ ഒരു പക്ഷേ duckduckgo റിസൾട്ട് കാണുമ്പോൾ അസന്തുഷ്ടത പ്രകടിപ്പിച്ചേക്കാം.duckduckgo പോലെ തന്നെ പ്രൈവസിക്ക് പ്രാധാന്യം നൽകുന്ന മറ്റൊരു സെർച്ച് എഞ്ചിൻ ആണ് startpage.എന്നാൽ ഇവർ സെർച്ച് റിസൾട്ടിൽ ഒരു പടി മുന്നിൽ നിൽക്കും കാരണം ഗൂഗിൾ റിസൾട്ട് ആണ് പ്രൈവസി മേമ്പൊടിയോട് കൂടി startpage തരുന്നത്.
ip അഡ്രസ്സ് അടങ്ങുന്ന നിങ്ങളുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പ്രൈവസി സെർച് എഞ്ചിനുകൾ ശേഖരിക്കുന്നില്ല എന്ന് പറയുമ്പോളും ഇവർക്കെതിരെയും ഇന്റർനെറ്റിൽ പലയിടത്ത് നിന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട് എന്ന് കാണാൻ സാധിക്കും.ഒരു അമേരിക്കൻ കമ്പനി എന്ന നിലയിൽ ആ രാജ്യത്തെ നിയമങ്ങളുമായി ബന്ധപ്പെടുത്തി duckduckgo ചോദ്യം നേരിടേണ്ടി വരുക എന്നതെല്ലാം ഇത്തരത്തിൽ സ്വാഭാവികമാണ്.
എന്റെ ഇന്റെർനെറ്റ് ഉപയോഗത്തിൽ ഒരു സെർച്ച് എഞ്ചിനെ മാത്രം ആശ്രയിക്കുന്ന ആളല്ല ഞാൻ.എങ്കിലും പലപ്പൊഴായുള്ള ചെറിയ അന്വേഷണങ്ങൾക്ക് duckduckgo ആണ് ഞാൻ തിരഞ്ഞെടുത്തിട്ടുള്ളത്.കൂടുതൽ വിവര ശേഖരണത്തിന് വേണ്ടി ഗൂഗിൾ സെർചും ഉപയോഗിക്കുന്നു.ഇതിനായി duckduckgo ബ്രൗസർ ഉം Bromite ഉം ആണ് പ്രധാനമായി ഉപയോഗിക്കുന്നത്.
ഏതാണ് നിങ്ങൾ ഉപയോഗിക്കുന്ന, നിങ്ങൾക്ക് ഇഷ്ടപ്പെട്ട സെർച് എഞ്ചിൻ? സെർച് എഞ്ചിൻ ആയി ബന്ധപ്പെട്ട പ്രൈവസിയെ എങ്ങനെയാണ് നിങ്ങൾ നോക്കികാണുന്നത്? അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്ത് ഞങ്ങളെ കൂടെ അറിയിക്കുമല്ലോ😊
~ ശ്രീഹരി പുഴക്കൽ