ന്ന് ഈ ഇന്റർനെറ്റ് യുഗത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ലാത്തവർ വിരളമാണ്.ഒരു സാധാരണക്കാരന് പോലും സന്ദേശങ്ങൾ കൈമാറ്റം ചെയ്യാൻ പ്രിയം ഈ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ആണ്.എന്നാൽ ഈ കാലത്ത് നിങ്ങളുടെ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ എല്ലാവരും നിർബന്ധമായും ചെയ്യേണ്ടതായ ചില കാര്യങ്ങൾ ഉണ്ട്.ഞാൻ ഒരു സാധാരണകാരൻ അല്ലെ അഥവാ എന്റെ അക്കൗണ്ട് ഒരു പക്ഷെ ഹാക്ക് ചെയ്ത് പോയാലും കുഴപ്പമില്ല , അതിൽ പ്രധാനപെട്ട ഒന്നുമില്ല എന്ന് കരുതി ഇരിക്കുന്നവർ അറിയേണ്ടതാണ് നിങ്ങളുടെ ഐഡന്റിറ്റി അഥവാ തിരിച്ചറിയൽ മറ്റുള്ളവർ ദുരുപയോഗം ചെയ്തേക്കാം..കുറ്റം ചെയ്യാതെ തന്നെ നിങ്ങളെ അത് ഒരു കുറ്റവാളിയുമാക്കിയേക്കാം.ആ ഒരു തിരിച്ചറിവ് നിങ്ങൾ എല്ലാവർക്കും വേണ്ടതാണ്.

ഇപ്പോൾ പൊതുവെ കേൾക്കുന്നതാണ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പോവുന്ന വിവരം ചിലതൊക്കെ നമ്മളുടെ തന്നെ ശ്രെദ്ധ ഇല്ലായ്മ കാരണം ആണ് സംഭവിക്കുന്നത്.. നിങ്ങൾ ക്ലിക്ക് ചെയ്യുന്ന ഓരോ ലിങ്കുമുതൽ ഓഫറുകൾ കണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വച്ച് സൈൻ ഇൻ ചെയ്യുന്ന വെബ്സൈറ്റുകൾ വരെ നിങ്ങളെ ചതിച്ചേക്കാം.പ്രൊഫൈൽ ഫോട്ടോക്ക് മുകളിൽ ഓണാശംസകൾ ബാനർ വരാനും സ്വാതന്ത്ര്യ ദിന ആശംസകൾ വരാനും ചില വെബ്സൈറ്റുകളിൽ ചിലർ ഫേസ്ബുക് ആക്സെസ് കൊടുക്കുന്നത് കണ്ടിട്ടുണ്ട്.ഇത്തരം വെബ്സൈറ്റുകളിൽ തന്നെയാണ് ലൈക്ക് കൂട്ടാനും best ഫ്രണ്ടിനെ കണ്ടെത്താനും ഭാവിയിൽ ആരാവുമെന്നു അറിയാനും ഇല്ലാത്ത സ്നേഹം അളക്കാനുമെല്ലാം പലരും ഉപയോഗിക്കുന്നത്.പൂർണമായി ആ ഫേസ്ബുക് അക്കൗണ്ടിലേക്ക് സ്വാതന്ത്ര്യം നൽകികൊണ്ട് തന്നെയാണ് ഇത് സാധിക്കുന്നത്.പിന്നീട് ഒരിക്കൽ അക്കൗണ്ട് നഷ്ടപെട്ടിട്ട് ആരെയും പഴി ചാരിയിട്ട് കാര്യമില്ല.ഇതെല്ലാം അല്പം ചിന്തിച്ച് ചെയ്യേണ്ടതായ കാര്യങ്ങൾ ആണ്.. ക്ലിക്ക് ചെയ്താൽ ആളെ കെണിയിൽ വീഴ്ത്തുന്ന ചുരുക്കിയ ലിങ്കുകളുടെ യഥാർത്ഥ ലിങ്ക് അറിയാൻ സഹായിക്കുന്ന ഒരു ഓപ്പൺ സോഴ്സ് ആപ്പ് മുൻപ് പരിചയപ്പെടുത്തിയിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്താൽ വായിക്കാം.

100% പൂർണമായി നിങ്ങളെ സുരക്ഷിതമാക്കാൻ കഴിയില്ല എങ്കിലും കുറച്ചൊക്കെ ശ്രെദ്ധിച്ചാൽ ഒരു പരിധിവരെ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സുരക്ഷിതമാക്കാം.അതിന് അതിന്റെ കമ്പനികൾ തന്നെ തരുന്ന ഓപ്ഷനുകളിൽ ഒന്നാണ് two-step വെരിഫിക്കേഷൻ.നിങ്ങളുടെ അക്കൗണ്ടിന്റെ നിലവിലെ പാസ്സ്‌വേർഡ്‌ കൂടാതെ മറ്റൊരു പാസ്സ്‌വേർഡ്‌ അല്ലെങ്കിൽ otp സെറ്റ് ചെയ്യുന്നതാണ് two-step വെരിഫിക്കേഷൻ എന്നത്‌ കൊണ്ട് പറയുന്നത്.ഈ ഒരു വെരിഫിക്കേഷൻ കടന്നാൽ മാത്രമേ മറ്റൊരാൾക്ക് അക്കൗണ്ടിൽ പ്രേവശന ലഭിക്കൂ..നിലവിൽ ഇത് ഒരു ഓപ്ഷൻ ആയിട്ടാണ് മിക്കതിലും കണ്ടിട്ടുള്ളത്.എന്ത്കൊണ്ടാണ് അതിൽ ഇപ്പോൾ ഒരു മാറ്റം വരുത്താത്തത് എന്ന് മനസ്സിലാകുന്നില്ല.എങ്ങനെ സാധാരണ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ 2 സ്റ്റെപ് വെരിഫിക്കേഷൻ ഓൺ ചെയ്യാം എന്ന് താഴെ നോക്കാം..വലിയ പോസ്റ്റ് വായിക്കാൻ മടിക്കുന്ന ചിലർക്കും സമയം ഇല്ലാതെ പോകുന്നവർക്കുമാണ് മറ്റൊരു ഭാഗമായി അത് എഴുതിയത്

This Article licensed under CC BY 4.0 license, ©Sreehari Puzhakkal

എങ്ങനെ 2 സ്റ്റെപ് വെരിഫിക്കേഷൻ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഓൺ ചെയ്യാം