ഫോണുകൾ പ്രായഭേദമെന്നേ എല്ലാവരും ഉപയോഗിക്കുന്നതാണ്.എല്ലാവർക്കും ഈ കാലത്ത് ഫോണുകൾ അത്യാവശ്യവുമാണ്.എന്നാൽ പ്രായമായവർക്ക് സ്മാർട് ഫോണുകൾ ഉപയോഗിക്കുന്നതിന് പ്രയാസം നേരിടാം.കാരണം മിക്ക ആൻഡ്രോയ്ഡ് ഫോണുകളിലും launcher ഡിസൈൻ ചെയ്തിരിക്കുന്നത് യുവാക്കൾക്ക് വേണ്ടിയെന്നോണം ചെറിയ ഫോണ്ടുകളും ചെറിയ icons എല്ലാം ആയിട്ടാണ്. എന്നാൽ നമുക്ക് മറ്റൊരു launcher ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് കൊടുത്ത് പ്രായമായവരെ സഹായിക്കാൻ കഴിയുന്നതാണ്.ഇത്തരത്തിൽ ഒരുപാട് launcher playstore ൽ ഉണ്ടെങ്കിലും എനിക്ക് തരക്കേടില്ല എന്ന് തോന്നിയ ഒരു ഓപ്പൺ സോഴ്സ് launcher ആണ് Elder launcher. വലിയ ഫോണ്ടുകളും icons ഉം ആയിട്ടുള്ള user interface ആണ് elder launcher ൽ കാണാൻ കഴിഞ്ഞത്.ഹോം പേജിൽ favorite ആപ്സ് favorite കോണ്ടക്റ്റ് എല്ലാം ആഡ് ചെയ്യാൻ സാധിക്കും. അതിനാൽ എളുപ്പത്തിൽ തന്നെ വേണ്ടപെട്ടവരെ വിളിക്കാൻ ഇവർക്കാവും. ഇതെല്ലാം കൊണ്ട് തന്നെ മുമ്പ് സ്മാർട് ഫോൺ ഉപയോഗിക്കാൻ ബുദ്ധിമുട്ട് നേരിട്ട നിങ്ങളുടെ മുത്തശ്ശിക്കൊ മുത്തച്ഛനോ ഈ ലൌഞ്ചെർ‌ ഇൻസ്റ്റാൾ ചെയ്ത് എല്ലാം സെറ്റ് ചെയ്ത ശേഷം ഒന്ന് ഉപയോഗിക്കാൻ കൊടുത്ത് നോക്കാവുന്നതാണ്.ഡൗൺലോഡ് ലിങ്ക് താഴെ നൽകുന്നു

📥Download Playstore 📥Download File

Written By Sreehari Puzhakkal Click to Buy Me a Coffee☕️ ( UPI : sreeharimkl@apl )

Licensed under CC BY 4.0. To view a copy of this license, visit https://creativecommons.org/licenses/by/4.0