ടെലിഗ്രാം
സെറ്റിങ്‌സ് > പ്രൈവസി ആൻഡ് സെക്യൂരിറ്റി > Two-step വെരിഫിക്കേഷൻ
ഇവിടെ നിങ്ങൾ ഒരു പാസ്സ്‌വേർഡ് നൽകുക.ശേഷം നിങ്ങളുടെ ഇമെയിൽ ഐഡി യും.പിന്നീട് സൈൻ ഇൻ ചെയ്യുമ്പോൾ otp വെരിഫിക്കേഷന് പുറമെ ഈ പാസ്സ്‌വേർഡ് ഉം അടിക്കേണ്ടതാണ്
വാട്‌സ്ആപ്പ്
സെറ്റിങ്‌സ് > അക്കൗണ്ട് > two-step വെരിഫിക്കേഷൻ
ഇവിടെ നിങ്ങൾ ഒരു പിൻ നമ്പർ നൽകുക.ഒരു ഇമെയിൽ ഐഡിയും. പിന്നീട് whatsapp ലോഗിൻ ചെയ്യുമ്പോൾ otp ക്ക് പുറമെ ഈ പിൻ നമ്പറും അടിക്കേണ്ടതായി വരുന്നു
ഫേസ്ബുക്ക്
മെനു > സെറ്റിങ്‌സ് > സെക്യൂരിറ്റി ആൻഡ് ലോഗിൻ > Use Two-Factor authentication
ഇവിടെ നിങ്ങൾക്ക് text messages എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. പിന്നീട് സൈൻ ഇൻ ചെയ്യുമ്പോൾ പാസ്സ്‌വേർഡ് ന് കൂടെ നിങ്ങളുടെ ഫോൺ നമ്പറിലേക്ക് വരുന്ന ഒരു otp യും നൽകിയാൽ മാത്രമേ അക്കൗണ്ട് തുറക്കാൻ സാധിക്കൂ..
ഇൻസ്റ്റാഗ്രാം
പ്രൊഫൈൽ > മെനു > സെറ്റിങ്‌സ് > സെക്യൂരിറ്റി > Two-factor authentication
ഇവിടെ ടെക്സ്റ്റ് മെസ്സേജ് ഓൺ ചെയ്തിടുക.സൈൻ ഇൻ ചെയ്യുമ്പോൾ പാസ്സ്‌വേർഡ് ന് പുറമെ നിങ്ങളുടെ നമ്പറിലേക്ക് വരുന്ന otp യും നല്കേണ്ടതായി വരുന്നു
ട്വിറ്റെർ
പ്രൊഫൈൽ > സെക്യൂരിറ്റി ആൻഡ് പ്രൈവസി > അക്കൗണ്ട് > സെക്യൂരിറ്റി > Two-factor authentication
ഇവിടെ ടെക്സ്റ്റ് മെസ്സേജ് എനേബിൾ ചെയ്ത് വെക്കാം.. പിന്നീട് സൈൻ ഇൻ ചെയ്യുമ്പോൾ പാസ്സ്‌വേർഡ് ന് പുറമെ otp വെരിഫിക്കേഷൻ കൂടെ ആവശ്യം ആയി വരുന്നു
ഗൂഗിൾ
ഫോൺ സെറ്റിങ്സിൽ നിന്നും ഗൂഗിൾ അക്കൗണ്ട് തുറക്കുക.നാവിഗേഷൻ പാനലിൽ നിന്നും സെക്യൂരിറ്റി ഓപ്ഷൻ തിരഞ്ഞെടുക്കുക. സൈൻ ഇൻ ടു ഗൂഗിൾ എന്നതിൽ Two-step verification > get started തിരഞ്ഞെടുക്കുക.ടെക്സ്റ്റ് മെസ്സേജ് ഉം sign-in prompt ഉം ഓൺ ചെയ്തിടാം.പിന്നീട് സൈൻ ഇൻ ചെയ്യുമ്പോൾ പാസ്സ്‌വേർഡ് ന് പുറമെ otp യോ അതേ അക്കൗണ്ട് സൈൻ ഇൻ ചെയ്ത മറ്റൊരു ഡിവൈസിൽ verify ചെയ്‌തുകയോ ആവാം
മുകളിൽ ടു സ്റ്റെപ് വെരിഫിക്കേഷൻ ഓൺ ചെയ്തിടുന്ന കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ..മറ്റ് സെക്യൂരിറ്റി ഓപ്ഷനുകളും ഇതേ രീതിയിൽ സെക്യൂരിറ്റി വിഭാഗത്തിൽ കാണാൻ സാധിക്കും.ഇങ്ങനെ നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നമ്മുടെ ഭാഗത്ത് നിന്നും ഒരു പരിധിവരെ സുരക്ഷിതമാക്കാൻ സാധിക്കും.
This Article licensed under CC BY 4.0 license, ©Sreehari Puzhakkal